പരാതിയും ബോര്‍ഡും ഫലം കണ്ടില്ല; ഒടുവില്‍ പൂന്തോട്ടമൊരുക്കി പരിഹരിച്ചു

കുമ്പള: റോഡരികില്‍ മാലിന്യം തള്ളുന്നതിനെതിരെ മുന്നറിയിപ്പ് ബോര്‍ഡ് വെച്ചതുകൊണ്ടും അധികൃതര്‍ക്ക് പരാതി നല്‍കിയതുകൊണ്ടും രക്ഷയില്ളെന്നുകണ്ട ക്ളബ് പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്ന സ്ഥലത്ത് പൂന്തോട്ടമൊരുക്കി. കുമ്പള ശാന്തിപ്പള്ള എക്സൈസ് ഓഫിസിനടുത്ത് റോഡരികിലാണ് ശാന്തിപ്പള്ളയിലെ ഫ്രണ്ട്ഷിപ് ബോയ്സ് ക്ളബ് പ്രവര്‍ത്തകര്‍ പൂന്തോട്ടമൊരുക്കിയത്. ഇവിടെ വാഹനങ്ങളിലും മറ്റുമായി മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവായിരുന്നു. പരിസരത്തെ നിരവധി കുടുംബങ്ങള്‍ക്ക് രോഗഭീഷണിയും അസഹ്യമായ ദുര്‍ഗന്ധവും ഉണ്ടായതോടെയാണ് ക്ളബ് പ്രവര്‍ത്തകര്‍ മാലിന്യ നിക്ഷേപത്തിനെതിരെ രംഗത്തിറങ്ങിയത്. വലിച്ചെറിയുന്ന മാലിന്യം കാക്കകളും തെരുവ് നായ്ക്കളും കൊത്തിവലിച്ച് പരിസരത്തെ കിണറുകളിലും വീട്ടുമുറ്റത്തും കൊണ്ടിടുന്നതും നാട്ടുകാരെ ദുരിതത്തിലാക്കി. ഇതിനത്തെുടര്‍ന്നാണ് മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാനും ക്ളബംഗങ്ങള്‍ തീരുമാനിച്ചത്. നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമീപത്തെ കാടും മാലിന്യവും നീക്കി ക്ളബ് പ്രസിഡന്‍റ് ശരണ്‍ രാജ്, സെക്രട്ടറി ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ പൂന്തോട്ടം ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.