കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിനായി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിര്‍ണയിച്ച വില സംസ്ഥാന പര്‍ച്ചേസ് കമ്മിറ്റി യോഗം അംഗീകരിച്ച് നിര്‍മാണത്തിനുള്ള പച്ചക്കൊടിയായി. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല പര്‍ച്ചേസിങ് കമ്മിറ്റിയിലാണ് ഭൂമിയുടെ വിലയില്‍ അന്തിമ തീരുമാനമായത്. ഇതനുസരിച്ച് സംസ്ഥാനപാതയോട് ചേര്‍ന്ന ഒന്നാം കാറ്റഗറിയില്‍പെട്ട സ്ഥലത്തിന് ഒരു സെന്‍റിന് 11,54,145 രൂപ വില ലഭിക്കും. നഗരസഭാ റോഡിനോട് ചേര്‍ന്ന രണ്ടാം കാറ്റഗറിയില്‍പെട്ട സ്ഥലത്തിന് സെന്‍റിന് 8,65,610 രൂപയും റോഡ് സൗകര്യമില്ലാത്ത മൂന്നാം കാറ്റഗറിയില്‍പെട്ട സ്ഥലത്തിന് സെന്‍റിന് 6,92,487 രൂപയുടെയും അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഭൂമിവിലയ്ക്ക് പുറമേ കെട്ടിടങ്ങള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും സര്‍ക്കാര്‍ നിരക്കനുസരിച്ചുള്ള വിലയും ഉടമകള്‍ക്ക് ലഭ്യമാകും. ഈ വര്‍ഷം ഫെബ്രുവരി 19ന് അന്നത്തെ ജില്ല കലക്ടര്‍ മുഹമ്മദ് സഗീറിന്‍െറ അധ്യക്ഷതയില്‍ നടന്ന ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി അംഗീകരിച്ച വിലയില്‍ പിന്നീട് ചുമതലയേറ്റ കലക്ടര്‍ ദേവദാസന്‍ കുറവ് വരുത്തിയിരുന്നു. ഇപ്പോഴത്തെ ജില്ല കലക്ടര്‍ ജീവന്‍ബാബു ചുമതലയേറ്റശേഷമാണ് ഭൂമിവില വീണ്ടും പഴയ നിരക്കില്‍തന്നെ നിശ്ചയിച്ചത്. ഗവ. ചീഫ് സെക്രട്ടറി, റവന്യൂ ബോര്‍ഡ് സെക്രട്ടറി, ജില്ല കലക്ടര്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പര്‍ച്ചേസിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി നിശ്ചയിച്ച വിലയില്‍ മാറ്റം വരുത്താതെതന്നെ അംഗീകരിക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ടിരുന്നു. നഗരവികസന കര്‍മസമിതി ചെയര്‍മാന്‍ അഡ്വ. പി. അപ്പുക്കുട്ടന്‍, മേല്‍പാലം ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. ഹമീദ് ഹാജി, എ.വി. രാമകൃഷ്ണന്‍, എം. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തത്തെി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെയും മറ്റുംകണ്ട് കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മൊത്തം രണ്ടര ഏക്കറാണ് മേല്‍പാലത്തിനുവേണ്ടി ഏറ്റെടുക്കുന്നത്. സ്ഥലം ഉടമകളായ 25 പേരില്‍ മൂന്നുപേരൊഴികെ മറ്റെല്ലാവരും ഭൂമി സര്‍ക്കാറിന് വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്. സ്ഥലമുടമകളായ ഓരോരുത്തരില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രത്യേകമായി കണക്കാക്കി സംസ്ഥാനതല പര്‍ച്ചേസിങ് കമ്മിറ്റിയുടെ പരിഗണനക്ക് സമര്‍പ്പിക്കുന്നതോടെ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.