ബസ് സര്‍വിസ് നിര്‍ത്താന്‍ നീക്കം

ബദിയടുക്ക: ഉക്കിനടുക്ക-അഡ്ക്കസ്ഥല റോഡിന്‍െറ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് റൂട്ടിലോടുന്ന സ്വകാര്യബസുകള്‍ സര്‍വിസ് നിര്‍ത്താന്‍ നീക്കം. ഒമ്പത് കിലോമീറ്റര്‍ അറ്റകുറ്റപ്പണിക്കായി 25 ലക്ഷം വകയിരുത്തിയെങ്കിലും പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഉക്കിനടുക്ക മുതല്‍ അഡ്ക്കസ്ഥല വരെ നാല് വര്‍ക്കുകളായാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. മൂന്ന് മെക്കാഡം, ഒരു ഇന്‍റര്‍ലോക്കിനുമാണ് പൊതുമരാമത്ത് പദ്ധതി വകയിരുത്തിയിട്ടുള്ളത്. ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ 40ഓളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതിനുപുറമെ, ചെറുതും വലുതുമായ നൂറുകണക്കിലേറെ വാഹനങ്ങള്‍ കടന്നുപോകുന്ന കര്‍ണാടകയെ ബന്ധിപ്പിക്കുന്ന ദേശീയപാതയാണിത്. അറ്റകുറ്റപ്പണി നടത്തുമെന്ന് നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. സ്വകാര്യബസ് യൂനിയന്‍ അംഗങ്ങള്‍ ബദിയടുക്ക പൊതുമരാമത്ത് അധികൃതരെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലത്രെ. അതേസമയം, നേരത്തെ വകയിരുത്തിയ അറ്റകുറ്റപ്പണി നാല് വര്‍ക്കുകളായി ടെന്‍ഡര്‍ നടന്നതായും ഈ ആഴ്ചയില്‍തന്നെ പ്രവൃത്തി തുടങ്ങുമെന്നും പൊതുമരാമത്ത് ബദിയടുക്ക എ.ഇ കെ. ദയാനന്ദന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.