കാസര്‍കോട്: കാസര്‍കോട്- മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കാന്‍ നിര്‍വാഹമില്ളെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വിസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചിട്ടില്ളെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് എം.എല്‍.എ ആയിരിക്കെ ഇ. ചന്ദ്രശേഖരനും 2014ല്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കാസര്‍കോട്- മംഗളൂരു റൂട്ടില്‍ 20 ദിവസത്തെ യഥാര്‍ഥ നിരക്കില്‍ 31 ദിവസം യാത്ര ചെയ്യാന്‍ കഴിയുന്ന സീസണ്‍ ടിക്കറ്റ് സമ്പ്രദായം കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് അത് പ്രയോജനപ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.