സൗഹൃദ കൂട്ടായ്മയില്‍ സഹപാഠിക്ക് കിടപ്പാടമൊരുങ്ങുന്നു

പടന്ന: സഹപാഠിയുടെ കണ്ണീരൊപ്പാന്‍ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. പടന്ന എം.ആര്‍.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 1994 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥികളാണ് സഹപാഠിക്ക് കിടപ്പാടം ഒരുക്കാന്‍ മുന്നിട്ടിറങ്ങിയത്. എടച്ചാക്കൈ കോളിക്കര സ്വദേശിനിക്കാണ് വീടിനുള്ള ഭൂസഹായവുമായി പഴയ കൂട്ടുകാരത്തെിയത്. തന്‍െറ നാട്ടില്‍തന്നെ വീടുകെട്ടാന്‍ പര്യാപ്തമായ സ്ഥലത്തിനുള്ള തുകയാണ് ഇവര്‍ സ്വരൂപിച്ചത്. മൂന്നു മാസം മുമ്പ് രൂപവത്കരിച്ച കൂട്ടായ്മ നേരത്തേ രണ്ടു പേര്‍ക്ക് ചികിത്സാ സഹായമായി ഒരുലക്ഷം രൂപ വീതം നല്‍കിയിരുന്നു. ഭൂമിക്കുള്ള തുക സംഘാടക സമിതി ചെയര്‍മാന്‍ പി.പി. അബ്ദുറഹ്മാന്‍ സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ എം.ടി. ഫൈസലിന് കൈമാറി. എ.സി. മുഹമ്മദ്, പി.വി. ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.