ഹര്‍ത്താലില്‍ ഒറ്റപ്പെട്ട ആക്രമണം

കാസര്‍കോട്: ബി.ജെ.പി ഹര്‍ത്താലില്‍ ജില്ലയില്‍ ഒറ്റപ്പെട്ട ആക്രമണം. ഹര്‍ത്താലിന്‍െറ വിജയം അവകാശപ്പെട്ട് ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനത്തിന് മുന്നിലും പിന്നിലും പൊലീസ് അകമ്പടിയുണ്ടായിരുന്നുവെങ്കിലും പൊലീസിന്‍െറ മുന്നില്‍വെച്ച് കല്ളേറും അതിക്രമങ്ങളുമുണ്ടായി. ബാങ്ക്റോഡില്‍ പൊലീസ് സ്റ്റേഷന് എതിവര്‍വശത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിനുനേരെ കല്ളേറുണ്ടായി. ബാങ്കിന്‍െറ ജനല്‍ ഗ്ളാസുകള്‍ തകര്‍ന്നു. ഇതു തടയാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും ഉന്തും തള്ളുമുണ്ടായി. പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും നേര്‍ക്കുനേരെ ഏറ്റുമുട്ടലിന്‍െറ വക്കിലത്തെി. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ ജില്ലാ പ്രസിഡന്‍റ് കെ. ശ്രീകാന്ത് ഇടപെട്ട് പിന്തിരിപ്പിച്ചു. എം.ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിനുനേരെയും കല്ളേറുണ്ടായി. ഇതിനു മുന്നില്‍ സ്ഥാപിച്ച കൊടിമരവും തോരണങ്ങളും പൊലീസിന്‍െറ സാന്നിധ്യത്തില്‍ പിഴുതെറിഞ്ഞു. ഇവിടെയും പൊലീസും നേതാക്കളും ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തത്തെിയപ്പോഴാണ് സി.ഐ.ടി.യുവിന്‍െറ കൊടിമരം തകര്‍ത്തത്. ഡിവൈഡറില്‍ സ്ഥാപിച്ച എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നിവയുടെ ബോര്‍ഡുകളും കൊടിയും തകര്‍ത്തു. കാസര്‍കോട് നഗരത്തില്‍ വാഹനങ്ങളെ വൈകീട്ടുവരെ തടഞ്ഞു. നഗരത്തില്‍ പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റിനെ കൂടാതെ രവീശതന്ത്രി കുണ്ടാര്‍, പി.ആര്‍. സുനില്‍, രാജേഷ് കൈന്താര്‍, ധനഞ്ജയന്‍ മധൂര്‍, എന്‍. സതീശന്‍, ഗുരുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഹര്‍ത്താലില്‍ കലക്ടറേറ്റ് നിശ്ചലമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പ്രവര്‍ത്തിച്ചു. കാസര്‍കോട് താലൂക്കിനെ ഹര്‍ത്താല്‍ ബാധിച്ചെങ്കിലും ജില്ലയിലെ ഇടത്-യു.ഡി.എഫ് കേന്ദ്രങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. രാവിലെ മുതല്‍തന്നെ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓട്ടം നിര്‍ത്തി. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലെങ്കിലും തുടര്‍ന്നുള്ള സമയത്തും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയില്ല. വ്യാഴാഴ്ച നിലേശ്വരം, ബന്തടുക്ക സര്‍വിസുകള്‍ മാത്രമാണ് നടന്നത്. എന്നാല്‍, ഹര്‍ത്താലില്‍ ആക്രമണം ഉണ്ടായില്ളെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമെന്ന് ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. സി.പി.എമ്മിന്‍െറ ആക്രമണരാഷ്ട്രീയത്തോട് ശക്തമായ താക്കീതാണ് ജനങ്ങള്‍ നല്‍കിയത്. ബന്ധുനിയമനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍നിന്ന് അണികളെ പിടിച്ചുനിര്‍ത്താനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള ശ്രമമാണ് രമിത്തിന്‍െറ കൊലപാതകം. ജീവനും സ്വത്തിനും സംരക്ഷണംനല്‍കാന്‍ പിണറായിയുടെ പൊലീസിന് സാധിക്കില്ളെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പരസ്യമായി പറഞ്ഞത് കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു എന്നതിന്‍െറ പരസ്യമായ കുമ്പസാരമാണ്. കേരളജനത പിണറായിക്ക് നല്‍കിയത് കൊലപാതക രാഷ്ട്രീയത്തിനുള്ള ലൈസന്‍സല്ല എന്ന് ഓര്‍ക്കണമെന്നും അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഹര്‍ത്താലിനിടെ ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം. ഹര്‍ത്താലനുകൂലികള്‍ ബന്തിയോടുനിന്ന് ഉപ്പളയിലേക്ക് നടത്തിയ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കൈക്കമ്പയില്‍ തുറന്നിരുന്ന കട നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ചത് വ്യാപാരിയും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. കുമ്പള ടൗണില്‍ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഉപ്പളയിലത്തെിയ പ്രകടനക്കാര്‍ ഓട്ടോറിക്ഷ മാറ്റാന്‍ ശ്രമിച്ചത് കൈയേറ്റത്തില്‍ കലാശിച്ചു. ഉപ്പള ബസ്സ്റ്റാന്‍ഡിനു മുന്‍വശത്തെ ദേശീയപാത ഉപരോധിച്ചു നടന്ന പൊതുയോഗത്തിനു ശേഷമാണ് പ്രകടനം അവസാനിച്ചത്. ഇതിനിടെ സിറ്റി സെന്‍റര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ സമരക്കാര്‍ ആവശ്യപ്പെടുകയും പൊലീസ് കടയടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, വ്യാപാരികള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ പൊലീസ് പിന്മാറി. ബി.ജെ.പി പ്രകടനത്തിന് കെ.പി. വത്സരാജ്, വിജയകുമാര്‍ റായ്, കെ.പി. മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബുധനാഴ്ച രാത്രി തലപ്പാടിയില്‍ കേരള എസ്.ആര്‍.ടി.സി ബസിനുനേരെ കല്ളേറുണ്ടായി. മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന ആര്‍.ടി.സിയുടെ ആര്‍.പി.സി 924 ബസിന് നേരെയാണ് കല്ളേറുണ്ടായത്. ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ഇ.കെ. മുഹമ്മദ് ഷഫീഖിന് (42) പരിക്കേറ്റു. ബൈക്കിലത്തെിയ രണ്ടുപേരാണ് കല്ളെറിഞ്ഞതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കുമ്പള: കുമ്പളയിലും പുത്തിഗെയിലും ഹര്‍ത്താല്‍ പൊതുവെ ശാന്തം. സീതാംഗോളി, പുത്തിഗെ, കുമ്പള പ്രദേശങ്ങളില്‍ കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നു. ആരിക്കാടി കട്ടത്തടുക്ക റോഡില്‍ ബംബ്രാണയില്‍ ഹര്‍ത്താലനുകൂലികള്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ റോഡില്‍ ടയര്‍ കത്തിച്ചു. ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ പൂര്‍ണം. എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ബദിയടുക്ക, പെര്‍ള, നീര്‍ച്ചാല്‍ ടൗണുകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ ചില കടകള്‍ തുറന്നെങ്കിലും ഉച്ചയോടെ പൂര്‍ണമായും അടഞ്ഞു. കാഞ്ഞങ്ങാട്: ഹര്‍ത്താല്‍ കാഞ്ഞങ്ങാട് പൂര്‍ണം. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങള്‍ സര്‍വിസ് നടത്തിയില്ല. രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. മാവുങ്കാല്‍ ദേശീയപാതയില്‍ ശ്രീരാമക്ഷേത്രത്തിന് മുന്നില്‍ ഇതരസംസ്ഥാന വാഹനങ്ങളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് വിട്ടയച്ചു. അതിഞ്ഞാല്‍ കോയപ്പള്ളിക്ക് സമീപവും വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ പൊലീസത്തെി ഹര്‍ത്താലനുകൂലികളെ വിരട്ടിയോടിച്ചു. കാഞ്ഞങ്ങാടും പരിസരത്തും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഹര്‍ത്താല്‍ ഉദുമ, കോട്ടിക്കുളം, ബേക്കല്‍, ചിത്താരി, അജാനൂര്‍ പ്രദേശങ്ങളില്‍ പൂര്‍ണം. തീരപ്രദേശത്തുനിന്ന് മത്സ്യം പിടിക്കാന്‍പോയ വള്ളങ്ങളും ബോട്ടുകളും പതിവിലും നേരത്തെ തിരിച്ചത്തെി. ചേറ്റുകുണ്ടില്‍ സമരാനുകൂലികള്‍ രാവിലെ 10ഓടെ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ പൊലീസത്തെി പിന്തിരിപ്പിച്ചു. ബി.ജെ.പി ഹര്‍ത്താല്‍ നീലേശ്വരത്ത് പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. നഗരത്തില്‍ ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. എം. രാധാകൃഷ്ണന്‍, പി.വി. സുകുമാരന്‍, വെങ്ങാട്ട കുഞ്ഞിരാമന്‍, പി. മോഹനന്‍, എം. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകര്‍ ഗ്യാസ് ടാങ്കര്‍ ലോറികളും മറ്റ് സ്വകാര്യവാഹനങ്ങളും തടഞ്ഞു. ചെറുവത്തൂര്‍: ചെറുവത്തൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം. മടക്കര, ചെറുവത്തൂര്‍, ചീമേനി, പടന്ന, കാലിക്കടവ് എന്നിവിടങ്ങളില്‍ ഇരുചക്രവാഹനങ്ങളൊഴികെ മറ്റു വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. മടക്കരയില്‍ മത്സ്യബന്ധനവും നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.