കാഞ്ഞങ്ങാട്: പെരിയ കേന്ദ്രസര്‍വകശാല വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി 14 യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കി. കേന്ദ്ര സര്‍വകലാശാലക്കായി പെരിയയില്‍ സ്ഥലംവിട്ടുകൊടുത്ത 14 പേരാണ് കെട്ടിടത്തിന് മുകളില്‍നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്ഥലം വിട്ടുനല്‍കുമ്പോള്‍ ഉറപ്പുനല്‍കിയ ജോലി വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണി. വൈസ് ചാന്‍സലര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ എ.ഡി.എം അംബുജാക്ഷന്‍, സബ്കലക്ടര്‍ മൃണ്‍മയി ജോഷി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആദ്യം പിന്തിരിഞ്ഞില്ല. പിന്നീട് വൈസ് ചാന്‍സലറത്തെിയശേഷം ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്മേല്‍ ഉച്ച 1.30ഓടെ ഇവര്‍ താഴെയിറങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് പ്രദേശവാസികളായ 14 പേര്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. തങ്ങളുടെ ആവശ്യമുന്നയിച്ചുള്ള ബാനര്‍ കെട്ടിടത്തിന് താഴേക്ക് തൂക്കിയാണ് ഭീഷണി മുഴക്കിയത്. ഹോസ്റ്റല്‍ കെട്ടിടം ഒക്ടോബര്‍ എട്ടിന് ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിനിടയിലാണ് ആത്മഹത്യാ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.