കാസര്‍കോട്: മാലിന്യനീക്കം മുടങ്ങിയ നഗരസഭയില്‍ ടി.എ. ഇബ്രാഹിം റോഡില്‍ കൂട്ടിയിട്ട മാലിന്യം നഗരസഭാ ജീവനക്കാര്‍ കത്തിച്ചു. പ്ളാസ്റ്റിക്കും മറ്റ് ജൈവ- അജൈവ മാലിന്യങ്ങളും കുന്നുകൂട്ടിയത് സംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെ മാലിന്യം നീക്കാന്‍ ശാസ്ത്രീയ മാര്‍ഗമില്ലാത്ത നഗരസഭാധികൃതര്‍ രഹസ്യമായി തീകൊളുത്തി സ്ഥലം വിടുകയായിരുന്നു. ഇപ്പോള്‍ ടി.എ. ഇബ്രാഹിം റോഡിലെ മാലിന്യം പകുതി കത്തിയും കത്താതെയും മഴയില്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കത്തിച്ചപ്പോള്‍ ഉണ്ടായ പുകപടലങ്ങള്‍ കാരണം പരിസരവാസികള്‍ക്ക് ശ്വാസം മുട്ടനുഭവപ്പെട്ടു. ഇവര്‍ നഗരസഭക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് ബോട്ടിലുകള്‍, പഴയ സോഫകള്‍, ഉപയോഗ ശൂന്യമായ വീട്ടുപകരണങ്ങള്‍, ഇ-മാലിന്യങ്ങള്‍ എന്നിവയാണ് ഇവിടെ തള്ളുന്നത്. കച്ചവടക്കാരും വീട്ടുകാരും മാലിന്യം സ്വയം സംസ്കരിക്കണമെന്നാണ് നഗരസഭയുടെ നിലപാട്. ഇതിനായി വിദ്യാനഗറില്‍ പ്ളാസ്റ്റിക് സംസ്കരണ യൂനിറ്റും ജൈവ മാലിന്യ സംസ്കരണ യൂനിറ്റും ഉണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം. എന്നാല്‍, മാലിന്യം സ്വീകരിക്കാന്‍ നഗരസഭാ സംവിധാനം ഇല്ലാത്തതിനാല്‍ എല്ലാവരും ഒഴിഞ്ഞ കോണുകളില്‍ നിക്ഷേപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.