നീലേശ്വരം: നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും ഫലവൃക്ഷങ്ങളും ഒൗഷധസസ്യങ്ങളും വെച്ചുപിടിപ്പിക്കുന്ന കുട്ടിവനം പദ്ധതിക്ക് തുടക്കമായി. ജൈവനഗരിയില്‍ പടന്നക്കാട് കാര്‍ഷിക കോളജ് അസോ. ഡീന്‍ ഡോ. എം. ഗോവിന്ദന്‍ കുട്ടിവനം പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് കെ.പി. നാരായണന്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍മാരായ പി. മനോഹരന്‍, വി.കെ. റഷീദ എന്നിവരും പി.യു.ഡി. നായര്‍, ഇബ്രാഹിം പറമ്പത്ത്, വി.വി. ഗോവിന്ദന്‍ എന്നിവരും സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് സ്വാഗതവും നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് നന്ദിയും പറഞ്ഞു. ഇ-മാലിന്യങ്ങള്‍ കയറ്റി ശാസ്ത്രീയമായി സംസ്കരിച്ചതിന് നഗരസഭക്കുള്ള പ്രശംസാപത്രവും ചെക്കും ക്ളീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍ നഗരസഭക്ക് കൈമാറി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സൂപ്രണ്ട് പി.എം. ബാബു, കൃഷി അസി. ഡയറക്ടര്‍ ആര്‍. വീണാറാണി, പി. നാരായണന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.വി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ജൈവോത്സവത്തില്‍ വയനാട്ടില്‍നിന്ന് എത്തിയ മുളയരി, മുളങ്കൂമ്പ് ചമ്മന്തി, ഞവര അരി എന്നിവക്കും കര്‍ഷക തിലകം കെ.ആര്‍. കണ്ണന്‍െറ വിത്തുകള്‍ക്കും പ്രിയം ഏറെയാണ്. കഫേ കുടുംബശ്രീ തുളുനാടന്‍, കാസര്‍കോട് വിഭവങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്. ഏഴിലോട് ഫാമില്‍നിന്ന് ആനപൂവാലന്‍ വാഴക്കുലകളുടെയും വാഴക്കന്നുകളുടെയും വില്‍പന പൊടിപൊടിക്കുന്നുണ്ട്. രാത്രി ഏഴിന് സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച നാടന്‍ കലാവിരുന്നും കാണികള്‍ക്ക് വിരുന്നായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.