ചക്രപാണി ക്ഷേത്രത്തില്‍ തിരുമുല്‍ക്കാഴ്ച

തൃക്കരിപ്പൂര്‍: ചക്രപാണി മഹാക്ഷേത്രത്തില്‍ ദ്രവ്യാവൃത്തി നവീകരണ കലശമഹോത്സവ ഭാഗമായി തിരുമുല്‍ക്കാഴ്ച സമര്‍പ്പണം തുടങ്ങി. തെക്ക് ഭാഗത്തെ ക്ഷേത്രങ്ങളുടെയും വിവിധ കഴകങ്ങളുടെയും തറവാടുകളുടെയും നേതൃത്വത്തിലാണ് കാഴ്ച നടന്നത്. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്ര പരിസരത്തുനിന്നുമാണ് തിരുമുല്‍ക്കാഴ്ച പുറപ്പെട്ടത്. ചക്രപാണി ക്ഷേത്ര സന്നിധിയില്‍ നവീകരണ കലശമഹോത്സവ കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു. കലാ പരിപാടികളുടെ ഉദ്ഘാടനം ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നിര്‍വഹിച്ചു. സിനിമാ സംവിധായകന്‍ എം.ടി അന്നൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. വി. രാജീവന്‍, കെ.കെ. ശ്രീധരപൊതുവാള്‍, പി.സി. രാധാകൃഷ്ണന്‍, കെ. ശശി, കെ.വി. വിദ്യാധരന്‍, ഇ. നാരായണന്‍, എന്‍. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഭാ കരുണാകര ആധ്യാത്മിക പ്രഭാഷണവും രാത്രി ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിച്ച പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കസ്ട്രയുടെ സംഗീത വിരുന്നും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT