കാസര്‍കോട്: സി.പി.എമ്മും മുസ്ലിംലീഗും അക്രമം അഴിച്ചുവിടുന്നുവെന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കലക്ടറേറ്റിന് സമീപത്ത് പൊലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. കലക്ടറേറ്റിന് സമീപത്ത് നടന്ന പൊതുയോഗം ബി.ജെ.പി നേതാവ് സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. എ. വേലായുധന്‍ സ്വാഗതം പറഞ്ഞു. ബി.ജെ.പി ദേശീയസമിതി അംഗം സഞ്ജീവ ഷെട്ടി, പ്രമീള സി. നായിക്, സുരേഷ്കുമാര്‍ ഷെട്ടി, അഡ്വ. കെ. ശ്രീകാന്ത്, ശിവകൃഷ്ണഭട്ട്, ടി. രമേശ്, എ. വേലായുധന്‍, പി. കുഞ്ഞിരാമന്‍, എസ്.കെ. കുട്ടന്‍, രവീശതന്ത്രി കുണ്ടാര്‍, പീതാംബരന്‍, സി.ആര്‍. സുനില്‍, സഞ്ജയന്‍ മധൂര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. സമീപത്തെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ളെറുണ്ടായി. കല്ളേറില്‍ എ.കെ.ജി മന്ദിരത്തോടുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് ഗവേഷണ പഠന കേന്ദ്രത്തിന്‍െറ സൈന്‍ ബോര്‍ഡ് തകര്‍ന്നു. ബസില്‍ പോവുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് കല്ളേറ് നടത്തിയതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. അക്രമികളെ സുരക്ഷിതരായി പോകാന്‍ പൊലീസ് സൗകര്യം ഒരുക്കിയതായി ജീവനക്കാര്‍ ആരോപിച്ചു. കലക്ടറേറ്റിനു നേരെ അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ചിന്‍െറ മുന്നറിയിപ്പിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം കലക്ടറേറ്റ് പരിസരത്ത് ഒരുക്കിയിരുന്നു. എ.കെ.ജി മന്ദിരം ആക്രമിച്ചതില്‍ സി.പി.എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരത്തിന്‍െറ മറവില്‍ പാര്‍ട്ടി ഓഫിസിനുനേരെ അക്രമം അഴിച്ചുവിടാനാണ് നീക്കമെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് ഏരിയാ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.