തെരഞ്ഞെടുപ്പ് അക്രമം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; 22 പേര്‍ക്കെതിരെ കേസ്

നീലേശ്വരം : തെരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനത്തിനിടെ ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി ഓഫിസ് കല്ളെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍െറ പരാതിയിലാണ് കേസ്. ചാളക്കടവിലെ റിട്ട. എസ്.ഐ ബാലകൃഷ്ണന്‍െറ വീടിന് മുന്നില്‍ ആഹ്ളാദപ്രകടനത്തിനിടെ പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ചാത്തമത്ത് ബൂത്ത് ഏജന്‍റ് ടി.ടി. സാഗറിനെ മര്‍ദിച്ച കേസില്‍ നാലുപേരെ നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ചാത്തമത്ത് സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ ജനാര്‍ദനന്‍ (44), സതീശന്‍ (50), അശോകന്‍ (46), കലേഷ് (26) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മടിക്കൈ കണ്ടംകുട്ടിച്ചാലില്‍ മുഹമ്മദ്കുഞ്ഞിയുടെ വീടിന് തീവെച്ച സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ഉദുമ: തെരഞ്ഞെടുപ്പ് ദിവസം പൊലീസ് ജീപ്പും എം.എല്‍.എയുടെ വാഹനവും തകര്‍ത്ത കേസില്‍ നാലുപേരെ വിദ്യാനഗര്‍ എസ്.ഐ പി. അജിത് കുമാര്‍ അറസ്റ്റുചെയ്തു. പൊയിനാച്ചിയിലെ പ്രദീഷ് (35), മണികണ്ഠന്‍ (40), പി.എം. രാജീവ് (32), ബാബു (32) എന്നിവരാണ് അറസ്റ്റിലായത്.16ന് ഉച്ചയോടെ തെക്കില്‍പറമ്പ ഗവ. യു.പി സ്കൂളിന് സമീപം നിര്‍ത്തിയിട്ട കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ കാറും പൊലീസ് ജീപ്പും തകര്‍ത്തതിനാണ് കേസ്. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.