മഞ്ചേശ്വരം, കുമ്പള പഞ്ചായത്തില്‍ വോട്ട് കുറഞ്ഞത് ഭൂരിപക്ഷം കുറച്ചതായി ലീഗ്

മഞ്ചേശ്വരം: യു.ഡി.എഫ് ഏറ്റവും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന മഞ്ചേശ്വരം പഞ്ചായത്തില്‍ വോട്ട് കുറഞ്ഞത് ഭൂരിപക്ഷം കുറച്ചതായി ലീഗ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മഞ്ചേശ്വരം മണ്ഡലത്തിലെ ചെറിയ ഭൂരിപക്ഷമാണ് ഈ തെരഞ്ഞെടുപ്പില്‍ ലീഗിന് കിട്ടിയത്. ഇത് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിഞ്ഞത് കൊണ്ടാണെന്നാണ് ലീഗ് പറയാതെ പറയുന്നത്. 4000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് ഇവിടെ കണക്കു കൂട്ടിയത്. എന്നാല്‍,1176 വോട്ടുകളുടെ ഭൂരിപക്ഷമാണ് കിട്ടിയത്. മഞ്ചേശ്വരം പഞ്ചായത്തില്‍ യു.ഡി.എഫ് 9,936 വോട്ടുനേടിയപ്പോള്‍ ബി.ജെ.പി 8,160 വോട്ടും എല്‍.ഡി.എഫ് 4,640 വോട്ടുകളും നേടി. മംഗല്‍പാടി പഞ്ചായത്തില്‍ ഭൂരിപക്ഷമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് വിജയം ലീഗിനെ തുണച്ചത്. മംഗല്‍പാടി പഞ്ചായത്തില്‍ 5,204 വോട്ടുകളാണ് യു.ഡി.എഫിനു കൂടുതല്‍ ലഭിച്ചത്. യു.ഡി.എഫിനു 14,065 വോട്ടും ബി.ജെ.പിക്കു 8,861 വോട്ടും, എല്‍.ഡി.എഫിനു 5,315 വോട്ടും ലഭിച്ചു. കുമ്പള പഞ്ചായത്തിലും യു.ഡി.എഫ് പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ല. 4000 വോട്ടിന്‍െറ ഭൂരിപക്ഷമാണ് യു.ഡി.എഫ് ഇവിടെ പ്രതീക്ഷിച്ചത്. എന്നാല്‍, 2,566 വോട്ടാണ് ഭൂരിപക്ഷം. യു.ഡി.എഫ് 11,325 വോട്ടും ബി.ജെ.പി 8,759 വോട്ടും എല്‍.ഡി.എഫ് 6,648 വോട്ടും നേടി. പുത്തിഗെ, വൊര്‍ക്കാടി പഞ്ചായത്തുകളില്‍ സി.എച്ച്. കുഞ്ഞമ്പു ഭൂരിപക്ഷം വോട്ട് നേടി. വൊര്‍ക്കാടിയില്‍ ഇടതു മുന്നണി യു.ഡി.എഫിനെയും ബി.ജെ.പിയെയും ഞെട്ടിച്ച വിജയമാണ് നേടിയത്. എല്‍.ഡി.എഫ് 5,534 വോട്ടും ബ ി.ജെ.പി 5,136 വോട്ടും യു.ഡി.എഫ് 4,493 വോട്ടും നേടി. 398 വോട്ടുകളാണ് വൊര്‍ക്കാടിയില്‍ എല്‍.ഡി.എഫ് അധികം നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.