നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ വോട്ട് യു.ഡി.എഫിന്

കാസര്‍കോട്: ജില്ലയില്‍ പോള്‍ ചെയ്ത വോട്ട് കണക്കെടുത്താല്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് യു.ഡി.എഫിന്. 9,90513 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 7,81229 വോട്ട് പോള്‍ ചെയ്തു. മഞ്ചേശ്വരം: 56870, കാസര്‍കോട്: 64727, ഉദുമ: 66847, കാഞ്ഞങ്ങാട്: 54547, തൃക്കരിപ്പൂര്‍: 62327 എന്നിങ്ങനെയാണ് യു.ഡി.എഫിന് കിട്ടിയ വോട്ടുകള്‍. ആകെ 3,05,318 വോട്ട്. മഞ്ചേശ്വരം: 42565, കാസര്‍കോട്: 21615, ഉദുമ: 70,679, കാഞ്ഞങ്ങാട്: 80558, തൃക്കരിപ്പൂര്‍: 79286 എന്നിങ്ങനെയാണ് എല്‍.ഡി.എഫിന് കിട്ടിയ വോട്ട്. ആകെ 2,94703 വോട്ട്. മൂന്നുസീറ്റ് നേടിയ എല്‍.ഡി.എഫിനേക്കാള്‍ 10,615 വോട്ടുകള്‍ കൂടുതല്‍ യു.ഡി.എഫിന് കിട്ടി. മഞ്ചേശ്വരത്ത് 56,781, കാസര്‍കോട്: 56,120, ഉദുമ: 21,231 കാഞ്ഞങ്ങാട്: 21,104, തൃക്കരിപ്പൂര്‍: 10,764 എന്നിങ്ങനെയാണ് എന്‍.ഡി.എ നേടിയത്. ആകെ1,66,003 വോട്ട്. അതേസമയം, ജില്ലയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ചെറുപാര്‍ട്ടികള്‍ക്കായില്ല. മഞ്ചേശ്വരത്തും, കാസര്‍കോടും, കാഞ്ഞങ്ങാടും മത്സരിച്ച ബി.എസ്.പിക്ക് ആകെ കിട്ടിയത് 1915 വോട്ടാണ്. മഞ്ചേശ്വരം: 365, കാസര്‍കോട്: 585, കാഞ്ഞങ്ങാട്: 965. മഞ്ചേശ്വരത്തും, ഉദുമയിലും കാഞ്ഞങ്ങാടും മത്സരിച്ച പി.ഡി.പി യഥാക്രമം 759, 353, 959 എന്നിങ്ങനെ 2071 വോട്ട് നേടി. ഉദുമയിലും തൃക്കരിപ്പൂരിലും മത്സരിച്ച എസ്.ഡി.പി.ഐക്ക് ഉദുമയില്‍ 331ഉം തൃക്കരിപ്പൂരില്‍ 840ഉം അടക്കം ആകെ 1071 വോട്ട് കിട്ടി.തൃക്കരിപ്പൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 1029 വോട്ടാണ് കിട്ടിയത്. കാഞ്ഞങ്ങാട്ട് ശിവസേനക്ക് ലഭിച്ചത് 260 വോട്ടാണ്. അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് ഉദുമയില്‍ 165ഉം കാഞ്ഞങ്ങാട് 272 ഉം വോട്ടുകിട്ടി. സ്വതന്ത്രന്മാരെല്ലാവരും കൂടി 5114 വോട്ടുകളാണ് നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.