ചെറുവത്തൂര്‍: കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് വിവരാവകാശ നിയമമനുസരിച്ചുള്ള ഉത്തരങ്ങള്‍ നല്‍കുന്നതില്‍പോലും കാര്യക്ഷമത കുറവ്. നിലവിലെ യു.പി സ്കൂള്‍ റാങ്ക് ലിസ്റ്റിന്‍െറ വിവരങ്ങളുമായി ബന്ധപ്പെട്ട് 2015-16 വര്‍ഷത്തെ തസ്തികാ നിര്‍ണയ കാര്യങ്ങള്‍ അറിയുന്നതിന് അപേക്ഷ നല്‍കിയ കൊടക്കാട്ടെ കെ. സത്യനാണ് ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമല്ളെന്ന് കാണിക്കുന്ന മറുപടി ലഭിച്ചത്. പബ്ളിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റാണ്, 2016 മാര്‍ച്ച് ഏഴ് വരെ തസ്തികാ നിര്‍ണയം പൂര്‍ത്തീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സമയം നല്‍കിയതിനാല്‍ വിവരം നല്‍കാന്‍ കഴിയില്ളെന്ന് അറിയിച്ചത്. ഈ മറുപടി 2016 മേയ് നാലിനാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അയച്ചത്. മറുപടി നല്‍കാന്‍ പോയിട്ട് തീയതി പോലും കൃത്യമായി നോക്കാതെയാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങളെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതില്‍ ഈ കാര്യാലയം ജാഗ്രത കാണിക്കുന്നില്ളെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.