കാറ്റില്‍ വൈദ്യുതി പോസ്റ്റ് നിലംപൊത്തി; ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചു. ചെര്‍ക്കള ജങ്ഷനില്‍ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഒരു വൈദ്യുതി പോസ്റ്റ് കടയിലേക്കും മറ്റൊന്ന് റോഡിലേക്കും വീഴുകയായിരുന്നു. ഇതോടെ ദേശീയപാതയിലേക്കും സുള്ള്യ-പുത്തൂര്‍ അന്തര്‍സംസ്ഥാന പാതയിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ഹൈടെന്‍ഷന്‍ ലൈനാണ് പൊട്ടിവീണത്. നാട്ടുകാരാണ് പോസ്റ്റ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. ജില്ലയുടെ പല ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി വിതരണം ഭാഗികമായി പുന:സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.