നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ദുരിതത്തില്‍

നീലേശ്വരം: ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്ന നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ആകെയുള്ളത് ഒരു ടിക്കറ്റ് കൗണ്ടര്‍. അതിനാല്‍ സദാസമയവും ഇവിടെ യാത്രക്കാരുടെ നീണ്ടനിര കാണാം. ഈ കൗണ്ടറില്‍ തന്നെയാണ് റിസര്‍വേഷന്‍ സീറ്റും ബുക് ചെയ്യുന്നത്. ചില ആളുകള്‍ സാധാരണ ടിക്കറ്റെടുക്കാന്‍ വരിയില്‍ നില്‍ക്കുമ്പോഴാണ് പോകേണ്ട വണ്ടി എത്തുക. സ്റ്റേഷന്‍ മേല്‍പാലം ഉദ്ഘാടന ചടങ്ങില്‍ പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജറുടെ ഒരു അധിക കൗണ്ടര്‍ തുറക്കുമെന്നുള്ള വാഗ്ദാനവും ജലരേഖയായി മാറി. ടിക്കറ്റ് കിട്ടാതെ തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. വരുമാനത്തിന്‍െറ കാര്യത്തിലും യാത്രക്കാരുടെ കാര്യത്തിലും ദിനംപ്രതി വര്‍ധനവ് വന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ അധികൃതര്‍ ഇവിടെ ചെയ്യുന്നില്ല. നീലേശ്വരം നഗരസഭ, മടിക്കൈ, കിനാനൂര്‍, ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ്, കോടോം ബേളൂര്‍ എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ യാത്രാ സൗകര്യം നീലേശ്വരം റെയില്‍വേ സ്റ്റേഷനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.