ചെറുവത്തൂര്‍: അശോകന്‍െറ ചായക്കടയില്‍ കയറിവരുന്നവര്‍ കാത്തിരിക്കുന്നത് ചൂടുചായ മാത്രമല്ല, ചൂടാറാത്ത ചര്‍ച്ചകള്‍ക്ക് കൂടിയാണ്. ഓരോ തെരഞ്ഞെടുപ്പ് വേളയിലും ശ്രദ്ധേയമാകുന്ന ചായക്കടയാണ് ചീമേനി കാക്കടവിലെ അശോകന്‍ പെരിങ്ങാരയുടേത്. രാവിലെ മുതല്‍ സന്ധ്യ വരെ ഈ ചായക്കടയില്‍ നിറയുന്നത് അര്‍ഥവത്തായ രാഷ്ട്രീയ ചര്‍ച്ചകളാണ്. വര്‍ഷങ്ങളായി വിഭവങ്ങള്‍ക്ക് ഒരേ വില മാത്രം ഈടാക്കുന്ന ചായക്കടയില്‍ ചര്‍ച്ചകള്‍ക്ക് ഓരോ ദിവസം തുടക്കമിടുന്നതും ഉടമസ്ഥനായ അശോകന്‍ തന്നെയാണ്. എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയാല്‍ ചര്‍ച്ച കൂടുതല്‍ ഗൗരവ പൂര്‍ണമാകും. യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഭരണ നേട്ടങ്ങള്‍ ചിലര്‍ അടിവരയിടുമ്പോള്‍ ഭരണം മൂലം കേരളത്തെ പിറകോട്ടു നയിച്ച അഞ്ചു വര്‍ഷത്തെ കുറിച്ച് മറ്റുചിലര്‍. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, പീഡനം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് ഓരോ ദിവസവും അവസാനിക്കുക. കച്ചവടം നടന്നില്ളെങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ പൊടിപാറണമെന്ന് മാത്രമാണ് അശോകന്‍െറ ആഗ്രഹം. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കെതിരെ ഒറ്റയാള്‍ സമരം നടത്തി ശ്രദ്ധേയനായ അശോകന്‍ വികസന രാഷ്ട്രീയത്തിനുള്ള ചര്‍ച്ചക്കായി തന്‍െറ കട തെരഞ്ഞെടുപ്പ് വരെ വിട്ടുകൊടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.