ഹെലിപാഡ് നിര്‍മാണത്തിന് കുടിവെള്ളം ഉപയോഗിച്ചെന്ന്

കാസര്‍കോട്: എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇന്ന് കാസര്‍കോട്ടത്തെുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറങ്ങാനുള്ള ഹെലിപാഡ് നിര്‍മാണത്തിന് ശുദ്ധജലം ഉപയോഗിച്ചതായി ആക്ഷേപം. കാസര്‍കോട് ഗവ. കോളജ് മൈതാനത്താണ് ഹെലിപാഡ് ഒരുക്കിയത്. മൈതാനം നിരപ്പാക്കാനും ഹെലികോപ്ടര്‍ ഇറങ്ങുമ്പോള്‍ പൊടിപടലങ്ങള്‍ ഇല്ലാതിരിക്കാനുമാണ് കുടിവെള്ളം ഉപയോഗിച്ച് നനച്ചത്. ഹെലിപാഡിനടുത്തുള്ള വിദ്യാനഗര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍നിന്നാണ് വെള്ളം കൊണ്ടുവന്നത്. ലക്ഷത്തോളം ലിറ്റര്‍ വെള്ളം ഉപയോഗിച്ചതായി പറയുന്നു. ഈ പ്ളാന്‍റില്‍നിന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. കാസര്‍കോട്ടെ ജനങ്ങള്‍ കുടിക്കാനും കുളിക്കാനും അലക്കാനും കഴുകാനും ഇപ്പോള്‍ ബാവിക്കരയില്‍നിന്ന് വാട്ടര്‍ അതോറിറ്റി പമ്പുചെയ്യുന്ന ഉപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. ഇത് ഹെലിപാഡ് നിര്‍മാണത്തിന് ഉപയോഗിക്കാതെ കുടിവെള്ളം ഉപയോഗിച്ചതാണ് വിമര്‍ശത്തിന് ഇടയാക്കിയത്. ഒരു കുടുംബത്തിന് ഒന്നിടവിട്ട ദിവസങ്ങളിലാണ് നഗരസഭ കുടിവെള്ളം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.