മയക്കുമരുന്നുമായി കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കളെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ സഞ്ജയ് പൂജാരി(28), എസ്. ആകാശ് (23) എന്നിവരാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തലപ്പാടി ചെക്പോസ്റ്റില്‍ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് മയക്കുമരുന്ന് കടത്ത് കണ്ടത്തെിയത്. കര്‍ണാടകയില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന ഇന്‍ഡിക കാറിന്‍െറ ഡാഷിനകത്തും പിറകുഭാഗത്തെ സീറ്റിനടിയിലും പ്ളാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടത്തെിയത്. ഡ്രൈഹാഷിഷ്, ഹാഷിഷ് ഓയില്‍, എല്‍.എസ്.ഡി തുടങ്ങിയവയാണ് പിടിച്ചത്. ഇതിന് മൂന്നരലക്ഷം രൂപ വിലയുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. കാര്‍ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് എറണാകുളം ഭാഗത്തേക്ക് കടത്തുകയായിരുന്നു സംഘത്തിന്‍െറ ലക്ഷ്യം. മംഗളൂരു, ഉഡുപ്പി ഭാഗത്തെ കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്നത്തെിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് സംശയിക്കുന്നു. കുമ്പള അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി. ബാബുരാജിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീനിവാസന്‍, കെ.എം. പ്രദീപ്, ടി. സുരേശന്‍, മഞ്ജുനാഥ ആള്‍വ, എസ്. ബാലു, ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.