കാസര്‍കോട് ഐ.എന്‍.എല്‍ അടിയന്തര യോഗം ഇന്ന്

കാസര്‍കോട്: ഐ.എന്‍.എല്‍ മത്സരിക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ പ്രത്യേക യോഗം ചേരാന്‍ സംസ്ഥാന ദേശീയ നേതാക്കള്‍ ഇന്നത്തെും. കാസര്‍കോട് എഴുതിത്തള്ളാനുള്ള സീറ്റല്ളെന്ന ഡോ. അമീന്‍െറയും ഇടത് നേതൃത്വത്തിന്‍െറയും റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇന്ന് പ്രത്യേക കണ്‍വെന്‍ഷനും ഭാരവാഹികളുടെ യോഗവും ചേരുന്നത്. കാസര്‍കോട് കരുതിയതിലും മെച്ചപ്പെട്ട സീറ്റാണെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, അതിനനുസരിച്ച് സംഘടന ചലിക്കുന്നില്ല എന്ന പരാതി ഇടത് നേതൃത്വത്തിനുണ്ട് എന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കാസര്‍കോട് പ്രതിനിധികളെ അറിയിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇന്ന് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ് ബി. ഹംസ ഹാജി, അഖിലേന്ത്യ സെക്രട്ടറി അഹമ്മദ് തേവര്‍കോവില്‍ എന്നിവര്‍ ഇന്ന് ചേരുന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.