40 ലിറ്റര്‍ വാഷും10 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

അജാനൂര്‍: ഇലക്ഷന് മുന്നോടിയായി എക്സൈസ് സ്പെഷല്‍ റെയ്ഡില്‍ 40 ലിറ്റര്‍ വാഷും 10 ലിറ്റര്‍ വിദേശമദ്യവും പിടികൂടി. രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച മൂന്ന് ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. വിദേശമദ്യവുമായി യുവാക്കളായ കാട്ടുകുളങ്ങര ബൈജു (34), കുന്നുമ്മല്‍ കെ.വി. വിമല്‍ കുമാര്‍ (28) എന്നിവരെയാണ് പിടികൂടിയത്. വാഷും ചാരായവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. അന്വേഷണം ഊര്‍ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് മാവുങ്കാല്‍, കാട്ടുകുളങ്ങര, അമ്പലത്തറ, കുമ്പള, ഇരിയ എന്നീ ഭാഗങ്ങളിലാണ് വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്. എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍മാരായ വി.വി. പ്രഭാകരന്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ എം. അനീഷ് കുമാര്‍, സിവില്‍ എക്സൈസ് വിഭാഗം എം. രാജീവന്‍, സി. വിജയന്‍, കെ. നൗഷാദ്, ഡ്രൈവര്‍ സുമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.