ഖാദിയുടെ മരണം: അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക്

കാസര്‍കോട്: ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരം ആറ് ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ത്യന്‍ നാഷനല്‍ ലീഗ് പ്രവര്‍ത്തകരും സമരപന്തലിലത്തെി. അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ബാസ് മുതലപ്പാറ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷനല്‍ ലീഗ് ജില്ലാ സെക്രട്ടറി സഫറുല്ല പട്ടേല്‍, തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് മുനീര്‍ മുനമ്പം, സാലിം ബേക്കല്‍, സി.എം.എ. ജലീല്‍, പി.വി. പുരുഷോത്തമന്‍, കൃഷ്ണകുമാര്‍, സുബൈര്‍ പടുപ്പ്, ഷരീഫ് ചെമ്പിരിക്ക, താജുദ്ദീന്‍ ചെമ്പിരിക്ക, യൂസഫ് ബാഖവി, മുനീര്‍ ചെമ്പിരിക്ക, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ. അബ്ദുല്ലക്കുഞ്ഞി, മുസ്തഫ എതിര്‍ത്തോട്, ഹുസൈന്‍ റഹ്മാനി, ഹമീദ് കുണിയ, അബ്ദുല്‍ അസീസ് ചെമ്പിരിക്ക, സിദ്ദീഖ് ചെങ്കള, ഖലീല്‍ ചെമ്പിരിക്ക, കെ.വി. രവീന്ദ്രന്‍, മുസ്തഫ കോട്ടിക്കുളം, ഹസൈനാര്‍ ചെമ്പിരിക്ക എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT