മധ്യവേനലില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കരുത്

കാസര്‍കോട്: ജില്ലയിലെ ഗവ., എയ്ഡഡ്, അണ്‍ എയ്ഡഡ്,സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മധ്യവേനല്‍ കാലത്ത് ഒരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. നിര്‍ദേശം ലംഘിക്കുന്ന സ്കൂള്‍ പ്രധാനാധ്യാപകരുടെ പേരില്‍ നിയമാനുസൃത നടപടി സ്വീകരിക്കുന്നതും അത്തരം സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതുമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.