കുമ്പളം: വെളുപ്പിന് അഞ്ചരയോടെയാണ് റദ്ദുച്ചക്ക് ദിവസം ആരംഭിക്കുന്നത്. പ്രഭാത നമസ്കാരവും മറ്റ് പ്രാര്‍ഥനകള്‍ക്കുംശേഷം പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. സമ്പന്നനായ സ്ഥാനാര്‍ഥിയെന്നാണ് അറിയപ്പെടുകയെങ്കിലും റദ്ദുച്ചയോട് ചോദിച്ചാല്‍ പറയും രാഷ്ട്രീയം തുടങ്ങിയതില്‍ പിന്നെ എല്ലാം പോയിയെന്ന്. ഒന്നും രണ്ടും ഘട്ട പര്യടനങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നാമത്തെ മണ്ഡലം പര്യടനമാണ് പി.ബി. അബ്ദുറസാഖ് എന്ന റദ്ദൂച്ച നടത്തിക്കൊണ്ടിരിക്കുന്നത്. കടുത്ത വെയിലിന്‍െറ നാളായതുകൊണ്ട് ഉച്ച രണ്ടുമണിയോടെയാണ് തുടക്കം. പ്രഭാത ഭക്ഷണം വീട്ടില്‍നിന്ന് കഴിച്ച് ഇറങ്ങും. പിന്നീട് മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേതാക്കളെയും കാണുകയാണ് പദ്ധതി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഓരോരുത്തരുടെയും സാന്നിധ്യം വിളിച്ച് ഉറപ്പിച്ചതിനുശേഷം അങ്ങോട്ട് പോകും. യു.ഡി.എഫ് ചെയര്‍മാന്‍ സുബ്ബയ്യ റൈ, കണ്‍വീനര്‍ ടി.എ. മൂസ, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി കേശവ പ്രസാദ്, വര്‍ക്കിങ് ചെയര്‍മാന്‍ മഞ്ചുനാഥ ആള്‍വ, ടി.എ. അഷ്റഫലി തുടങ്ങിയ നേതാക്കളാണ് പ്രധാനമായും കൂടെ ഉണ്ടാവുക. പൊതുവെ ഭക്ഷണത്തിന് പറയത്തക്ക നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ട് എവിടെ നിന്നായാലും കഴിക്കാമെന്നതും വലിയ ആശ്വാസം. രാത്രി 11 മണിയോടെ വീട്ടില്‍ തിരിച്ചത്തെിയതിനുശേഷമാണ് രാത്രി ഭക്ഷണം. ബുധനാഴ്ച ഒന്നുരണ്ട് മീറ്റിങ്ങുകളില്‍ സംബന്ധിച്ചതൊഴിച്ചാല്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു. സ്വീകരണ സ്ഥലങ്ങളിലോരോ ഇടത്തും തിടുക്കത്തില്‍ തല കാണിച്ച് ചുരുങ്ങിയ വാക്കുകളില്‍ വോട്ടഭ്യര്‍ഥിച്ച് തൊട്ടടുത്ത പ്രദേശത്തേക്ക് വെച്ചുപിടിക്കുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു . മംഗല്‍പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ബുധനാഴ്ച പര്യടനം നടത്തിയത്. വെളുപ്പിന് അഞ്ചരയോടെ ഉണര്‍ന്ന് രാവിലത്തെന്നെ മണ്ഡലത്തിലത്തെും. പ്രഭാത ഭക്ഷണം ഹോട്ടലില്‍. ഉച്ചഭക്ഷണവും അങ്ങനത്തെന്നെ. കുഞ്ഞമ്പുവിന് കുടുംബവും കൂടിയുണ്ട് കൂടെ. കാസര്‍കോട് സര്‍വിസ് സഹകരണ ബാങ്ക് മാനേജര്‍ കൂടിയായ സുമതി അവധിയെടുത്ത് ഭര്‍ത്താവിന്‍െറ വിജയത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. സുമതിയും എല്ലാ ദിവസവും വോട്ടഭ്യര്‍ഥിച്ച് ജനങ്ങളിലേക്കിറങ്ങുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും വ്യത്യസ്ത ഭാഗങ്ങളിലാണ് വോട്ടഭ്യര്‍ഥിച്ച് പോവുക. കുടുംബത്തിലെ കാര്യവുംകൂടി നോക്കാനുള്ളതുകൊണ്ട് സുമതി നേരത്തേ വീട്ടിലത്തെും. കുഞ്ഞമ്പു പിന്നെയും വൈകി 12 മണിയോടെ വീട്ടിലത്തെും. മംഗല്‍പാടി മള്ളങ്കൈയിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍െറ താമസം. വീട്ടുകാരും ബന്ധുക്കളും നാട്ടിലാണ്. എങ്കിലും സുരേന്ദ്രന്‍ ഒറ്റക്കല്ല. രാപകലന്യേ ബി.ജെ.പി പ്രവര്‍ത്തകരുണ്ട് കൂടെ. സുരേട്ടനെന്ന് പ്രവര്‍ത്തകര്‍ സ്നേഹത്തോടെ വിളിക്കുന്ന കെ. സുരേന്ദ്രന് ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാനായാല്‍ അത് അദ്ദേഹത്തിന്‍െറ സ്വന്തം നേട്ടമായിരിക്കില്ല. നാനാ ദിക്കിലും കച്ചകെട്ടിയിറങ്ങി പണിയെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളുടെ നേട്ടം കൂടിയാകും അത്. ബുധനാഴ്ച മംഗല്‍പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. പ്രകൃതി നഗറില്‍നിന്ന് ഉച്ച മൂന്നുമണിയോടെ പര്യടനം ആരംഭിച്ചു. വീരനഗര്‍, ഇച്ചിലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലൂടെ 17 സ്ഥലങ്ങളില്‍ പര്യടനം നടത്തി രാത്രിയോടെ ബന്തിയോട് പര്യടനം അവസാനിച്ചു. ഭക്ഷണം മൂന്നുനേരവും വീട്ടില്‍. രാത്രി 11 മണിയോടെ തിരിച്ചത്തെും. രാവിലെ അഞ്ചുമണിയോടെ ഉണര്‍ന്നെണീറ്റാല്‍ ആറുമണിക്കുതന്നെ പ്രവര്‍ത്തകരോടൊപ്പം ഇറങ്ങും. പ്രധാന വ്യക്തികള്‍, നേതാക്കള്‍ എന്നിവരെ കാണുകയാണ് ഉച്ചവരെയുള്ള ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.