കാസര്‍കോട്: നാടിന്‍െറ പ്രശ്നങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഏറെ ഇടപെടലുകള്‍ നടത്തിയ ശുദ്ധനായ കമ്യൂണിസ്റ്റായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഇ.കെ. നായര്‍. മരിക്കുംവരെ താലൂക്ക് വികസന സമിതിയംഗമായിരുന്നു ഇ.കെ. മാഷ് എന്ന കുഞ്ഞമ്പു മാഷ്. ഭൂമി കൈയേറ്റം, പുഴമണല്‍ കൊള്ള, വയല്‍ നികത്തല്‍ എന്നിവയെല്ലാം താലൂക്ക് വികസന സമിതിയില്‍ കൊണ്ടുവന്ന് അവതരിപ്പിച്ച് യോഗത്തെ സജീവമാക്കിയത് ഇ.കെ. മാഷായിരുന്നു. പെരുമ്പളയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ഇ.കെ. നായര്‍ കുഞ്ഞമ്പു മാഷുടെ അമ്മാവനാണ്. രണ്ടുപേരെയും അറിയപ്പെടുന്നത് ഒരുപോലെയായതിനാല്‍ ഇ.കെ. മാഷിനെ ഇ.കെ. നായര്‍ ജൂനിയര്‍ എന്നാണ് വിളിക്കാറുള്ളത്. സാമ്പത്തികമായി ഏറെ കഷ്ടപ്പാട് അനുഭവിച്ച ബാല്യകാലമുണ്ടായിരുന്നു ഇ.കെ മാഷിന്. അധ്യാപക ജോലിയില്‍ പ്രവേശിച്ചതോടെയാണ് മെച്ചപ്പെട്ടത്. ഇതിനിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് മുമ്പുതന്നെ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിരോധിച്ചതിനാല്‍ അധ്യാപകനെന്ന നിലയില്‍ രഹസ്യമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ആളാണ് ഇദ്ദേഹം. പാര്‍ട്ടി പിളര്‍പ്പിനോടനുബന്ധിച്ചുണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ കാസര്‍കോട്, പെരുമ്പള മേഖലകളില്‍ പാര്‍ട്ടിയെ പുന$സംഘടിപ്പിക്കാന്‍ ഏറെ പ്രയത്നിച്ചു. സി.പി.ഐ അനുകൂല അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു രൂപവത്കരിക്കുന്നതിന് മുമ്പ് ഡി.എസ്.ടി.യു സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു അദ്ദേഹം. ഇ. ചന്ദ്രശേഖരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ഇ.കെ. നായരാണ്. ഇടതുപക്ഷത്തിന്‍െറ ഉറച്ച സീറ്റില്‍ ചന്ദ്രശേഖരന്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ജ്യേഷ്ഠന്‍െറ അന്ത്യം. ഇ.കെ. നായരുടെ മരണത്തോടെ ചന്ദ്രശേഖരന് നഷ്ടപ്പെട്ടത് വലിയ തണലാണ്. മരണവിവരമറിഞ്ഞ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ്, ജില്ലാ എക്സി. അംഗങ്ങളായ ബി.വി. രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എസ്. കുര്യാക്കോസ്, സി.പി. ബാബു, എം. അസിനാര്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ പി. രാഘവന്‍, ഉദുമ എം.എല്‍.എ, കെ. കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, കെ.വി. കുഞ്ഞിരാമന്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ബാലകൃഷ്ണ വോര്‍കുട്ലു, ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. ശ്രീകാന്ത്, പ്രസ്ക്ളബ് പ്രസിഡന്‍റ് സണ്ണി ജോസഫ് തുടങ്ങിയവര്‍ വീട്ടിലത്തെി അന്തിമോപചാരം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.