കിണര്‍ വൃത്തിയാക്കാനിറങ്ങിയ ആള്‍ക്ക് പരിക്കേറ്റു; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി

കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയയാള്‍ തിരികെ കയറുമ്പോള്‍ വഴുതിവീണ് പരിക്കേറ്റു, രക്ഷിക്കാനിറങ്ങിയ ആള്‍ തിരികെ കയറാനാവാതെ കിണറ്റില്‍ കുടുങ്ങി. ഇരുവര്‍ക്കും പിന്നീട് അഗ്നിശമന സേന രക്ഷകരായി. മാവുങ്കാല്‍ ആനന്ദാശ്രമം മില്‍മ ഡെയറിക്ക്് സമീപം കുഞ്ഞമ്പുവിനാണ് (55) കിണറില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി വീണ് സാരമായി പരിക്കേറ്റത്. ഇയാളെ രക്ഷിക്കാനിറങ്ങിയ സമീപ വാസിയായ ചന്ദ്രനും തിരികെ കയറാനാവാതെ കിണറിനകത്ത് കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. വീട്ടു വളപ്പിലെ കിണറില്‍ വെള്ളം വറ്റിയതുകാരണം ചളി കോരിമാറ്റി വൃത്തിയാക്കുന്നതിനാണ് കുഞ്ഞമ്പു കിണറ്റിലിറങ്ങിയത്. വൈകീട്ട് നാലിന് കിണറില്‍ ഇറങ്ങിയ ഇദ്ദേഹം ജോലി പൂര്‍ത്തിയാക്കി തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെ മുകളിലത്തൊറായപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. നാട്ടുകാര്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇരുവരെയും പുറത്തത്തെിച്ചത്. പരിക്കേറ്റ കുഞ്ഞമ്പുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.