ചട്ടഞ്ചാല്‍: റോഡിലുണ്ടായ ഓയിലില്‍ തെന്നി ചട്ടഞ്ചാലില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കേറ്റു. നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും അപകടത്തില്‍പെട്ടവരെ ആശുപത്രിയിലാക്കി. കാസര്‍കോടുനിന്നും ഫയര്‍ഫോഴ്സത്തെി റോഡിലേക്ക് വെള്ളം ചീറ്റി എണ്ണമയം കളയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ വിദ്യാനഗര്‍ പൊലീസത്തെി, മണ്ണിട്ട് റോഡ് സാധാരണ നിലയിലാക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഓയില്‍ റോഡില്‍ പരന്നത് കണ്ടത്. വെള്ളിയാഴ്ച രാത്രി എതെങ്കിലും വാഹനത്തില്‍നിന്ന് ഓയില്‍ റോഡിലേക്ക് ചോര്‍ന്നതാകാമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.