വലിയപറമ്പ് ബീച്ച് ഫെസ്റ്റിന് നികുതിയിളവില്ല

തൃക്കരിപ്പൂര്‍: അടുത്തമാസം മാവിലാകടപ്പുറത്ത് നടക്കാനിരിക്കുന്ന വലിയപറമ്പ് ബീച്ച് ഫെസ്റ്റിന് നികുതിയിളവ് നല്‍കാനുള്ള പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് അംഗമായ വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ എട്ടുപേരുടെ എതിര്‍പ്പിലാണ് ഫെസ്റ്റിന് നികുതി ചുമത്തിയത്. തീരദേശത്തെ വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ് വരുത്താനുദ്ദേശിച്ചുള്ള പരിപാടിയുടെ ഭാഗമായാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സ്വകാര്യ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയാണ് ഒരു സൊസൈറ്റിയുടെ പേരില്‍ ഫെസ്റ്റ് നടത്തുന്നത്. വിനോദ നികുതി ഇളവുചെയ്യരുതെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. പിന്നീട് വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസുകാരിയായ വൈസ് പ്രസിഡന്‍റ് എം.വി.സരോജിനി, സ്ഥിരം സമിതി അധ്യക്ഷ സുമ കണ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ തീരുമാനത്തിനെതിരെ വോട്ടു ചെയ്തു. നാലുപേരാണ് അനുകൂലിച്ചത്. ആകെയുള്ള 13 സീറ്റില്‍ ഏഴ് യു.ഡി.എഫിനും ആറ് ഇടതുമുന്നണിക്കുമാണ്. മുസ്ലിംലീഗിന്‍െറ ഒരംഗം വോട്ടെടുപ്പില്‍ ഹാജരായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.