കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ജയിലുകളില്‍ തിഹാര്‍ മോഡല്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ.് ജില്ലയിലെ ജയിലുകള്‍ സന്ദര്‍ശിക്കാനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇതിന്‍െറ ഭാഗമായി തിഹാര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയതായും അഞ്ച് മണിക്കൂര്‍ അവിടെ ചെലവഴിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു. തിഹാര്‍ ജയിലില്‍ 36 കോടി രൂപയുടെ പലതരത്തിലുള്ള ബിസിനസ് സംരംഭങ്ങളും ഉല്‍പാദനങ്ങളും നടക്കുന്നുണ്ട്്. ബേക്കറി ഇനങ്ങള്‍, ഷര്‍ട്ടുകള്‍, ഷൂസുകള്‍, ഫര്‍ണിച്ചറുകള്‍, ടോയ്ലറ്റ് ഉല്‍പന്നങ്ങള്‍ എന്നിവ അവിടെയുണ്ടാക്കുന്നു. പക്ഷേ, നമ്മള്‍ രണ്ട് കോടിയുടെ ചപ്പാത്തി മാത്രമാണ് ഉണ്ടാക്കുന്നത്. തിഹാര്‍ ജയിലില്‍ നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ ശേഖരിച്ച് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ ഹിമാലയ കമ്പനിക്കുവേണ്ടി ആയുര്‍വേദ ഒൗഷധ സസ്യകൃഷി നടത്താന്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. അതുപോലൊരു പദ്ധതി ചീമേനിയിലും നടപ്പാക്കുന്നതിന്‍െറ സാധ്യത പരിശോധിക്കുന്നതിനാണ് സന്ദര്‍ശനമെന്നും ഋഷിരാജ് സിങ് പറഞ്ഞു. സംസ്ഥാനത്ത് ജയിലുകളില്‍ 8000 തടവുകാരെ പരിപാലിക്കാന്‍ 1200 ജയില്‍ ജീവനക്കാര്‍ മാത്രമാണുള്ളതെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ജയിലുകളില്‍ ആവശ്യത്തിന് ജീവനക്കാരെ കിട്ടുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. 400 പൊലീസുകാരെ അത്യാവശ്യമായി ജയില്‍ വകുപ്പിലേക്ക് വേണമെന്ന് താന്‍തന്നെ മൂന്ന് പ്രാവശ്യം സര്‍ക്കാറിലേക്ക് എഴുതിയിട്ടും കിട്ടിയില്ല. ആറ് പ്രതികള്‍ക്ക് ഒരു ജീവനക്കാരന്‍ എന്ന തോതില്‍ വേണമെന്നാണ് സര്‍ക്കാറുണ്ടാക്കിയ നിയമം. കഴിഞ്ഞ പത്ത് വര്‍ഷമായി ജയിലുകളുടെ പേര് മാത്രമേ മാറുന്നുള്ളൂ. ആവശ്യത്തിന് ജീവനക്കാരെ കിട്ടുന്നില്ല. അഞ്ച് സ്പെഷല്‍ സബ് ജയിലുകള്‍ ജില്ലാ ജയിലുകളായും പത്ത് സബ് ജയിലുകള്‍ സ്പെഷല്‍ സബ് ജയിലുകളായും പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം മാത്രമേ ഉണ്ടായുള്ളൂ. ജയിലുകളില്‍ സുരക്ഷാ ഭീഷണിയില്ളെന്നും തടവു ചാടുന്ന പ്രവണത തിഹാര്‍ ജയിലിലടക്കം ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.