കാസര്‍കോട്: മാര്‍ച്ച് അവസാനവാരമായിട്ടും ഓരോ പഞ്ചായത്തിലെയും പാലിയേറ്റിവ് കെയറിന് വേണ്ടി ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരുലക്ഷം രൂപ പഞ്ചായത്തുകള്‍ക്ക് ലഭിച്ചില്ളെന്ന് ആക്ഷേപം. ചില പഞ്ചായത്തുകള്‍ക്ക് തുക പാസായെങ്കിലും സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാനമായതിനാല്‍ അനുവദിച്ച തുക ട്രഷറിയില്‍നിന്ന് മാറ്റിയെടുക്കാന്‍ കഴിയുന്നില്ല. ഇതോടെ ഈ വര്‍ഷം ജില്ലാപഞ്ചായത്ത് അനുവദിച്ച തുക പല പഞ്ചായത്തുകള്‍ക്കും കിട്ടാതാകും. മാരകരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് മരുന്ന്, സ്വാന്ത്വന പരിചരണം, ഭക്ഷണം, ചികിത്സാ സൗകര്യം എന്നിവ നല്‍കുന്നതിനാണ് ജില്ലാ പഞ്ചായത്ത്, പഞ്ചായത്തുകള്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചായത്തുകളോട് പ്രോജക്ട് തയാറാക്കുന്ന ഘട്ടത്തില്‍ പാലിയേറ്റിവ് കെയറിന് വേണ്ടി ഒരു പ്രോജക്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പല പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് നിഷ്കര്‍ഷിച്ച രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയില്ലത്രേ. അതിനാല്‍ മാര്‍ച്ച് ആദ്യവാരത്തോടെയാണ് തുക അനുവദിച്ചത്. ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഇതില്‍ പത്തെണ്ണത്തിനൊഴികെ 28 പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിരുന്നതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹനന്‍ അറിയിച്ചു. അനുവദിച്ച ഫണ്ട് പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. വിമല്‍രാജിനെ ചുമതലപ്പെടുത്തിയിരുന്നതായും അദേഹം പറഞ്ഞു. എന്നാല്‍, ആകെ ചുരുക്കം ചില പഞ്ചായത്തുകള്‍ക്ക് മാത്രമാണ് മാര്‍ച്ച് 20ന് മുമ്പ് തുക ലഭിച്ചത്. ബാക്കി പഞ്ചായത്തുകളുടെ തുകക്കുള്ള രസീതി കിട്ടിയിട്ടുണ്ടെങ്കിലും മാര്‍ച്ച് അവസാനമായതിനാല്‍ ട്രഷറിയില്‍നിന്ന് തുക പിന്‍വലിക്കാന്‍ അനുവദിക്കുന്നില്ലത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.