മാലിന്യക്കൂമ്പാരമായി സ്കൂള്‍ റോഡിലെ ഓവുചാല്‍

കുമ്പള: കുമ്പള ടൗണില്‍നിന്നും ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കുള്ള റോഡിന്‍െറ ഒരുവശത്ത് മൈതാനത്തിന്‍െറ ചുറ്റുമതിലിനോട് ചേര്‍ത്ത് നിര്‍മിച്ച ഓവുചാല്‍ ഖരമാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞു. പ്ളാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍കൊണ്ടാണ് നിറഞ്ഞിട്ടുള്ളത്. കഴിഞ്ഞവര്‍ഷം പഞ്ചായത്ത് നിര്‍മിച്ച ഈ ഓവുചാലിന് സിമന്‍റിട്ട് നന്നാക്കിയത് മഴക്കാലത്തിന് ശേഷമാണ്. പക്ഷേ, സിമന്‍റ് സ്ളബുകളുണ്ടാക്കി മൂടിയിട്ടില്ല. ഇത് ആളുകള്‍ക്ക് മാലിന്യം കൊണ്ടിടുന്നതിന് സഹായകമാകുന്നു. ഓവുചാല്‍ സിമന്‍റ് സ്ളാബിട്ട് മൂടാത്തതിനെതിരെ നേരത്തെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില ദിവസങ്ങളില്‍ ഓവുചാലില്‍ നിറയുന്ന മാലിന്യം തീയിട്ട് കത്തിക്കാറുമുണ്ട്. ഇതിന്‍െറ പുക സ്കൂളിലേക്ക് പോകുന്ന കുട്ടികളടക്കമുള്ളവര്‍ക്ക് ദുരിതം വിതക്കുകയാണ് ഈ മാലിന്യം എത്രയും പെട്ടെന്ന് നീക്കം ചെയ്യാതിരുന്നാല്‍ മഴക്കാലത്ത് ഓവുചാല്‍ നിറഞ്ഞ് ടൗണ്‍ മധ്യത്തില്‍ റോഡിലൂടെ വെള്ളത്തോടൊപ്പം കുത്തിയൊലിച്ചൊഴുകും. കൂടാതെ പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. അതിനാല്‍, ഓവുചാല്‍ വൃത്തിയാക്കി സ്ളാബിട്ട് മൂടണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.