അന്വേഷണം എങ്ങുമത്തൊത്തതില്‍ വ്യാപക പ്രതിഷേധം

കാഞ്ഞങ്ങാട്: കള്ളാറില്‍ സ്കൂള്‍ വാഹനവും വീടുകളും തീയിട്ട സംഭവത്തില്‍ ഒരു മാസം പിന്നിട്ടിട്ടും അനേഷണം എങ്ങുമത്തൊത്തതില്‍ പ്രതിഷേധം. സംഭവം അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ളെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഫെബ്രുവരി ഏഴിന് പുലര്‍ച്ചെയാണ് തീവെപ്പുണ്ടായത്. കള്ളാര്‍ ജുമാമസ്ജിദിനും മീത്തലെവീട് തറവാട് വയനാട്ട് കുലവന്‍ ദേവസ്ഥാനത്തിനും സമീപത്ത് പ്രവര്‍ത്തിക്കുന്ന ബൂണ്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിന്‍െറ വാന്‍, യൂത്ത്ലീഗ് നേതാവായ സി.എം. നാസറിന്‍െറ ബൈക്ക്, കാരമൊട്ടയിലെ ഇബ്രാഹിമിന്‍െറ വീടിനോടു ചേര്‍ന്ന ഷെഡ് എന്നിവയാണ് തീവെച്ചത്. രാഷ്ട്രീയ, സാമുദായിക വിരോധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടം നല്‍കാത്ത സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. പൊലീസ്നായയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പ്രതികളെ കണ്ടത്തെുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടുന്നതില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. പ്രതികളെ കണ്ടത്തെി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പൊലീസിന്‍െറ സമീപനത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മതനേതാക്കളും വ്യാപാരി സംഘടനാ നേതാക്കളും പങ്കെടുത്ത ആക്ഷന്‍ കമ്മിറ്റി യോഗം വിമര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.കെ. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ടി.കെ. നാണു, പി.കെ. സുബൈര്‍, വനജ ഐത്തു, കെ.എന്‍. രമേശന്‍, സിജോ, എം.ജി. മധുസുധനന്‍, ടോമി വാണിയംപുര, കെ. രാജഗോപാല്‍, സി.എം. നാസര്‍, എന്‍. മാധവന്‍, കെ.യു. രാഘവന്‍, അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ.ആര്‍.കെ. കള്ളാര്‍ സ്വാഗതവും സന്തോഷ് ചാക്കോ നന്ദിയും പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. നാരായണന്‍ (ചെയര്‍.), ഒക്ളാവ് കൃഷ്ണന്‍ (വൈ. ചെയ.), സി.എം. നാസര്‍ (കണ്‍.), കെ. രാജഗോപാല്‍ (ജോ. കണ്‍.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.