ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തില്‍ സമാധാന കമ്മിറ്റി നിലവില്‍വന്നു. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിച്ച് അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനമായി. മഡ്ക, കഞ്ചാവ്, കോഴി അങ്കം, പൂവാല ശല്യം എന്നിവക്കെതിരെ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബദിയടുക്ക ടൗണില്‍ സി.സി കാമറകള്‍ സ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും എസ്.ഐ കണ്‍വീനറുമായി കമ്മിറ്റിക്ക് രൂപം നല്‍കി. ബ്ളോക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. മൂന്ന് മാസം കൂടുമ്പോള്‍ യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. എസ്.ഐ. എ. ദാമോദരന്‍, വൈസ് പ്രസിഡന്‍റ് സൈബുന്നിസ, മൊയ്തീന്‍കുട്ടി, ചെയര്‍മാന്മാരായ അന്‍വര്‍ ഓസോണ്‍, ശ്യാംപ്രസാദ് മാന്യ, പഞ്ചായത്തംഗം ഡി. ശങ്കര, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.എച്ച്. ജനാര്‍ദനന്‍, ജഗന്നാഥ ഷെട്ടി, ചന്ദ്രശേഖര ശെട്ടി, വ്യാപാരി പ്രസിഡന്‍റ് എസ്.എന്‍. മയ്യ, സെക്രട്ടറി കുഞ്ചാര്‍ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. പൊലീസ് ഓഫിസര്‍ ശശീധരന്‍ സ്വാഗതവും വേലായുധന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.