കുട്ടികള്‍ വാഹനമോടിച്ചാല്‍ ആര്‍.സി ഉടമകള്‍ക്കെതിരെ കേസ്

കാസര്‍കോട്: കുട്ടികള്‍ വാഹനമോടിച്ചാല്‍ ആര്‍.സി ഉടമക്കെതിരെ കേസെടുക്കാന്‍ ജില്ലാപൊലീസ് മേധാവി തോംസണ്‍ ജോസ് നിര്‍ദേശം നല്‍കി. ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളോടിച്ച പ്രായപൂര്‍ത്തിയത്തൊത്ത മൂന്നുപേരെ കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍നിന്ന് പൊലീസ് പിടികൂടി. ഇവരുടെ രക്ഷിതാക്കളെയും പിന്നീട് അറസ്റ്റുചെയ്തു. ഉപ്പളയില്‍ വാഹന പരിശോധനക്കിടെയാണ് മഞ്ചേശ്വരം എസ്.ഐ പി. പ്രമോദിന്‍െറ നേതൃത്വത്തിലുള്ള സംഘം ബൈക്കോടിച്ച രണ്ട് കൗമാരക്കാരെ പിടികൂടിയത്. ബൈക്കുകളുടെ ആര്‍.സി ഉടമകളായ ഉപ്പളയിലെ റഫീഖ്, നയാ ബസാറിലെ മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ കാറോടിച്ച 16കാരന്‍ പിടിയിലായതിനെ തുടര്‍ന്ന് ആര്‍.സി ഉടമ മുട്ടത്തൊടി ഹിദായത്ത് നഗറിലെ അബ്ദുല്‍ ആഷിഖിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരെ മൂവരെയും ജാമ്യത്തില്‍ വിട്ടു. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരായ നടപടി കൂടുതല്‍ ശക്തമാക്കാനാണ് പൊലീസ് നീക്കം. നീലേശ്വരം: ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ച രണ്ടു കുട്ടിഡ്രൈവര്‍മാരെ പൊലീസ് പിടികൂടി. വാഹന ഉടമക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. തൈക്കടപ്പുറത്ത് വാഹനപരിശോധനക്കിടയില്‍ പിടികൂടിയ ബൈക്കിന്‍െറ ഉടമ തൈക്കടപ്പുറം ആശുപത്രി റോഡിലെ സി. മുസ്തഫയുടെ പേരില്‍ കേസെടുത്തു. മാര്‍ക്കറ്റ് ജങ്ഷനില്‍ വാഹനപരിശോധനക്കിടെ പിടികൂടിയ ബൈക്കിന്‍െറ ഉടമ മാര്‍ക്കറ്റ് റോഡിലെ അബ്ദുറഷീദിന്‍െറ പേരില്‍ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.