ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് ജൂലൈ 28ന്

കാസര്‍കോട്: ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 28ന് നടക്കും. യു.ഡി.എഫിലെ കോണ്‍ഗ്രസ് പ്രതിനിധി പാദൂര്‍ കുഞ്ഞാമു മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഉദുമ നിലനിര്‍ത്താനായില്ളെങ്കില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടേക്കുമെന്ന സ്ഥിതിയുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍െറ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും ജൂലൈ നാലിനാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 11ഉം സൂക്ഷ്മപരിശോധന ജൂലൈ 12നുമാണ്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ജൂലൈ 14. 29ന് രാവിലെ എട്ടുമുതല്‍ വോട്ടെണ്ണും. ഉദുമ ഗ്രാമപഞ്ചായത്തിലെ ഒന്നുമുതല്‍ 21വരെ വാര്‍ഡുകളും ചെമ്മനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 19 മുതല്‍ 23 വാര്‍ഡുകള്‍, പള്ളിക്കര പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16 മുതല്‍ 22 വരെ വാര്‍ഡുകളാണ് ഉദുമ ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ 17 അംഗ ജില്ലാപഞ്ചായത്ത് ഭരണസമിതിയില്‍ എട്ടംഗ യു.ഡി.എഫ് ഭരണസമിതിയാണ് ഭരണം. പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തോടെ ഏഴായി കുറഞ്ഞു. എല്‍.ഡി.എഫിനും ഏഴ് അംഗങ്ങള്‍, ബി.ജെ.പിക്ക് രണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.