കാസര്‍കോട് മെഡിക്കല്‍ കോളജ് : തുടര്‍നടപടികളില്‍ ആശങ്ക

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളജിന്‍െറ തുടര്‍നടപടികളില്‍ ആശങ്ക. സാധ്യതാപഠനം നടത്തണമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവനയാണ് ആശങ്ക പരത്തിയിരിക്കുന്നത്. കോളജ് നിര്‍മാണം തുടരേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് തീരുമാനമെടുത്തിട്ടില്ല. എളുപ്പത്തിലത്തൊന്‍ കഴിയാത്ത സ്ഥലത്താണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജ്. ജില്ലയിലെ തെക്കേയറ്റത്തുനിന്നായാലും കിഴക്കന്‍ പ്രദേശത്തുനിന്നായാലും ബദിയടുക്ക ഉകിനടുക്കയേക്കാള്‍ എളുപ്പത്തില്‍ മംഗളൂരുവില്‍ എത്താം. കാസര്‍കോട് ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി മാറ്റിയാല്‍ നിര്‍മാണച്ചെലവ് കുറക്കാമെന്ന അഭിപ്രായമുണ്ട്. ഉക്കിനടുക്ക അക്കാദമിക് ബ്ളോക് നിര്‍മിക്കുന്നതിന് ഉപയോഗിക്കാമെന്നാണ് അഭിപ്രായം. കേന്ദ്ര സര്‍വകലാശാല കേരള സ്ഥിതി ചെയ്യുന്ന പെരിയയില്‍ നിര്‍ദിഷ്ട കേന്ദ്ര മെഡിക്കല്‍ കോളജുമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. ബദിയടുക്ക മെഡിക്കല്‍ കോളജിന്‍െറ കെട്ടിടനിര്‍മാണം തൂണിലത്തെി നില്‍ക്കുകയാണ്. കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണെന്ന് ചുമതലയുള്ള ഡെപ്യൂട്ടി ഡി.എം.ഒ വിമല്‍കുമാര്‍ പറഞ്ഞു. ആശുപത്രിയുടെ ടെന്‍ഡര്‍കൂടി അംഗീകരിച്ചാല്‍ ഇതോടൊപ്പംതന്നെ പ്രവൃത്തി നടക്കും. പിന്നാലെ ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റല്‍, മറ്റ് ആശുപത്രി സംവിധാനങ്ങള്‍ എന്നിവക്കായി ടെന്‍ഡര്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മെഡിക്കല്‍ കോളജിന്‍െറ യോഗം വിളിച്ചിട്ടില്ല. സ്പെഷല്‍ ഓഫിസറായ പി.ജി.ആര്‍. പിള്ളയെ തല്‍സ്ഥാനത്തുനിന്ന് നീക്കുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അനുവദിച്ച കോളജിന്‍െറ കെട്ടിടനിര്‍മാണം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആരംഭിച്ചിരുന്നു. ഇതിന് 25കോടി രൂപ കാസര്‍കോട് പാക്കേജില്‍നിന്നാണ് അനുവദിച്ചത്. നബാര്‍ഡ് അനുവദിച്ച 68 കോടി രൂപ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തുക കൂടിയതിനാല്‍ ടെന്‍ഡര്‍ ആയിട്ടില്ളെന്നാണ് പറയുന്നത്. 19 ശതമാനം തുക അധികമായതിനാല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് തുക പാസാക്കേണ്ടത്. 66 ഏക്കര്‍ സ്ഥലമാണ് കോളജിനായി ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.