നീലേശ്വരം: മന്ദംപുറത്ത് ഭഗവതിക്ക് മുകയ സമുദായക്കാരുടെ മീന്‍കോവ സമര്‍പ്പണത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യം. കലശ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പുറത്തെ കലശോത്സവത്തിന്‍െറ ഭാഗമായാണ് മീന്‍കോവ സമര്‍പ്പിക്കുന്നത്. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍നിന്നാണ് സ്ഥാനികരുടെയും ഭരണസമിതി അംഗങ്ങളുടെയും സമുദായാംഗങ്ങളുടെയും നേതൃത്വത്തില്‍ മീന്‍കോവയുമായി എഴുന്നള്ളത്തോടുകൂടി ഇന്നും ചടങ്ങ് തുടരുന്നത്. പുഴമത്സ്യം കോവകളിലാക്കി വടികളില്‍ ഘടിപ്പിച്ച് ചുമടുകളില്‍ താങ്ങി ക്ഷേത്രനടയില്‍ എത്തിക്കും. ഏഴുവീതം വ്യത്യസ്ത മത്സ്യങ്ങളെ ഏഴു കോവകളാക്കി തരംതിരിച്ച് കോര്‍ക്കും. ആകെ 49 മീനുകളടങ്ങിയ ഈ മത്സ്യ കോവയുമായി പല്ലക്ക് ചുമക്കുന്നതുപോലെ ചുമന്ന് ആര്യക്കര ഭഗവതിയെ തൊഴും. ശേഷം മന്ദംപുറത്ത് കാവിലേക്ക് യാത്രയാകും. കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇന്നും ഈ ആചാരം മുറതെറ്റാതെ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.