കാസര്‍കോട്: കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന് പൊതുവിപണികളിലും പൊതുവിതരണ സാധന സംഭരണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ 30 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ജില്ലാ സപൈ്ള ഓഫിസര്‍ എം. വിജയന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ 86 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയിലാണ് 30 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. പരിശോധനയില്‍ താലൂക്ക് സപൈ്ള ഓഫിസര്‍മാരായ യു. നാരായണന്‍, ടി പ്രകാശ്, ആര്‍. മനോജ്, പരായഗുപ്തന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, പൊലീസ്, സിവില്‍ സപൈ്ളസ്, ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും അതത് ദിവസത്തെ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും സപൈ്ള ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.