കോട്ടച്ചേരി മേല്‍പാലം സ്ഥലമെടുക്കല്‍ ഉടന്‍ –മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലം സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. മേല്‍പാലം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മേല്‍പാലം കര്‍മസമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ദാമോദരന്‍, വൈസ് പ്രസിഡന്‍റ് അനിത ഗംഗാധരന്‍, സി.പി.എം നേതാവ് എ.കെ. നാരായണന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കര്‍മസമിതി ചെയര്‍മാന്‍ എച്ച്. ശിവദത്ത്, ജനറല്‍ കണ്‍വീനര്‍ എ. ഹമീദ് ഹാജി, എ.വി. രാമകൃഷ്ണന്‍, എം. അസിനാര്‍, സി. യൂസഫ് ഹാജി, ബി. സുകുമാരന്‍, ടി. മുഹമ്മദ് അസ്ലം, എസ്.കെ. കുട്ടന്‍, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, സുറൂര്‍ മൊയ്തുഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം. ഹമീദ് ഹാജി, സി. മുഹമ്മദ്കുഞ്ഞി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.