നിര്‍ത്തിവെച്ച റീസര്‍വേ പുനരാരംഭിക്കും –മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: സംസ്ഥാനത്ത് നാലുവര്‍ഷം മുമ്പ് നിര്‍ത്തിവെച്ച റീസര്‍വേ നടപടികള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍വേ, ഭൂരേഖ വകുപ്പ് തയാറാക്കിയ ഇ-രേഖ വെബ് പോര്‍ട്ടല്‍, മാപ്പ് മൈഹോം മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നിവയുടെയും കലക്ടറേറ്റില്‍ ആരംഭിച്ച ജില്ലാ ഡിജിറ്റൈസേഷന്‍ സെന്‍ററിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2012 ഒക്ടോബറിന് ശേഷം റീസര്‍വേ നാമമാത്രമായാണ് നടന്നത്. കാബിനറ്റ് തീരുമാനത്തെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 1664 വില്ളേജുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 881വില്ളേജുകളിലാണ് ഇതേവരെ റീസര്‍വേ പൂര്‍ത്തിയാക്കാനായത്. ഇതിന് വേണ്ടിവന്ന കാലദൈര്‍ഘ്യം വളരെ വലുതാണ്. 783 വില്ളേജുകള്‍ ഇപ്പോഴും ശേഷിക്കുന്നു. ‘റീസര്‍വേ പൂര്‍ത്തിയായ വില്ളേജുകളില്‍ പ്രശ്നങ്ങളില്ല എന്നാരും ധരിക്കരുത്. പരാതികള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരിക്കലും തിരിച്ചുകിട്ടില്ളെന്ന് ധരിച്ച രേഖകള്‍ പോലും ഡിജിറ്റലൈസ് ചെയ്തു-അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്‍റടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിന സലിം, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, വി. സദാനന്ദന്‍, സര്‍വേയും ഭൂരേഖയും വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഇ.ആര്‍. ശോഭന, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി.ആര്‍. പുഷ്പ, പ്രദീപന്‍ മിന്നാടന്‍, എ.ഡി.എം കെ. അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച്. ദിനേശന്‍, ഡോ.പി.കെ. ജയശ്രീ, സംസ്ഥാന ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് മാനേജര്‍ ബിനീഷ് ആന്‍റണി എന്നിവര്‍ പങ്കെടുത്തു. മിര്‍ മുഹമ്മദലി സ്വാഗതവും കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.