വിരല്‍ തൊട്ടറിയാം; സര്‍ക്കാര്‍ ഓഫിസുകളുടെ വിവരങ്ങള്‍

കാസര്‍കോട്: സര്‍ക്കാര്‍ ഓഫിസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി ഫോണില്‍ വിരല്‍തൊട്ടാലറിയാം. ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍െറ വ്യക്തമായ മാപ്പ്, ഓഫിസ് അധികാരിയുടെ ഫോണ്‍ നമ്പര്‍, പ്രവര്‍ത്തന സമയം, ഫോട്ടോകള്‍ എന്നിവ സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെ ലഭ്യമാക്കുന്ന ആപ്ളിക്കേഷനാണ് ‘മാപ്പ് മൈ ഹോം’. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ ഭൂമികേരളം പ്രോജക്ടിന്‍െറ ഭാഗമായി തയാറാക്കിയ ആപ്ളിക്കേഷന്‍െറ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ഫോണുകളിലെ പ്ളേ സ്റ്റോറുകളില്‍നിന്ന് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പദ്ധതിയുടെ ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ ആറ് കോളജ് വിദ്യാര്‍ഥികളുടെ സഹായത്തോടെ 248 സര്‍ക്കാര്‍ ഓഫിസുകളുടെ വിവരങ്ങള്‍ ഇതിനകം ഈ അപ്ളിക്കേഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ മറ്റു ജില്ലകളിലെ വിവരങ്ങളും ലഭ്യമാക്കും. ഇതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഓഫിസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിക്കാനും മെച്ചപ്പെട്ട സേവനം നല്‍കുന്ന സ്ഥാപനങ്ങളുടെ റേറ്റിങ് നടത്താനും ആപ്ളിക്കേഷന്‍ അവസരമൊരുക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.