കാസര്‍കോട് കഞ്ചാവ് കള്ളക്കടത്ത് കേന്ദ്രമാവുന്നു

കാസര്‍കോട്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവ് കള്ളക്കടത്ത് നടത്തുന്ന പ്രധാന കേന്ദ്രമായി കാസര്‍കോട് മാറുന്നു. മംഗളൂരു, ബംഗളൂരു, നെടുമ്പാശ്ശേരി, മുംബൈ വിമാനത്താവളങ്ങള്‍ വഴി ദിനംപ്രതി വന്‍തോതില്‍ കഞ്ചാവ് ഗള്‍ഫിലത്തെുന്നുണ്ടെന്നാണ് വിവരം. ഇതിനായി നിയോഗിക്കപ്പെടുന്ന കാരിയര്‍മാരില്‍ ചിലര്‍ പിടിക്കപ്പെടുമ്പോഴാണ് വിവരം പുറത്തറിയുന്നത്. അടുത്തകാലത്തായി കാസര്‍കോട്ട് കഞ്ചാവ് ലോബി ആഴത്തില്‍ വേരുപടര്‍ത്തിയതിന്‍െറ സൂചനകളാണ് പുറത്തുവരുന്നത്. തെക്കന്‍ കേരളത്തില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി വന്‍തോതില്‍ ജില്ലയിലത്തെുന്ന കഞ്ചാവ് പ്ളാസ്റ്റിക് പാക്കറ്റുകളാക്കി മാറ്റി വസ്ത്രങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും മറ്റും ഉള്ളിലൊളിപ്പിച്ചാണ് വിദേശത്തേക്ക് കടത്തുന്നത്. ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവയുടെ കള്ളക്കടത്തും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഉപ്പള, ജില്ലയിലെ കഞ്ചാവ് ഇടപാടിന്‍െറ ആസ്ഥാനങ്ങളിലൊന്നായി മാറി. ഇവിടെനിന്ന് ആഴ്ചകള്‍ ഇടവിട്ട് ഗള്‍ഫില്‍ പോയിവരുന്നവരും നാട്ടില്‍ തങ്ങി ബിസിനസ് നിയന്ത്രിക്കുന്നവരുമുണ്ട്. സ്ത്രീകളടക്കമുള്ളവരും ലഹരി മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. നിരവധി യുവാക്കള്‍ അറിഞ്ഞും അറിയാതെയും കഞ്ചാവ് കള്ളക്കടത്തുകാരുടെ കണ്ണികളാകുന്നുണ്ട്. ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 6.8 കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത് കഴിഞ്ഞ ദിവസമാണ്. രണ്ടുപേര്‍ അടുത്തകാലത്ത് ഗള്‍ഫില്‍ പിടിയിലായി ജയിലില്‍ അടക്കപ്പെട്ടു. രണ്ടാഴ്ച മുമ്പാണ് കുമ്പള സ്വദേശിയായ യുവാവ് കഞ്ചാവുമായി യു.എ.ഇയില്‍ പിടിയിലായത്. ഒരുവര്‍ഷംമുമ്പ് പിടിയിലായ കാഞ്ഞങ്ങാട് സ്വദേശി ഗള്‍ഫിലെ ജയിലില്‍ വിധികാത്ത് കഴിയുന്നു. പിടിയിലായവര്‍ ചതിക്കപ്പെട്ടതാണെന്ന് പറയുന്നുണ്ടെങ്കിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഞ്ചാവ് ലോബി തന്നെ വിസിറ്റിങ് വിസയും യാത്രാചെലവിനുള്ള തുകയും പ്രതിഫലവും കൊടുത്താണ് പലരെയും ഗള്‍ഫിലേക്ക് ‘സാധന’വുമായി അയക്കുന്നത്. തിരികെ വരുമ്പോള്‍ സ്വര്‍ണം കടത്താനും ഇത്തരക്കാരെ ഉപയോഗപ്പെടുത്തുന്നുണ്ട്. നേരത്തെ ചന്ദനം, സ്പിരിറ്റ് കള്ളക്കടത്ത് നടത്തിയിരുന്നവരില്‍ ചിലരും ഇപ്പോള്‍ കഞ്ചാവ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കാസര്‍കോട്ട് ടണ്‍കണക്കിന് കഞ്ചാവ് വിനിമയം ചെയ്യപ്പെടുമ്പോള്‍ ചിലരൊക്കെ പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍മാരെ കണ്ടത്തൊന്‍ പൊലീസിനോ എസ്സൈസ് വകുപ്പിനോ കഴിഞ്ഞിട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍പോലും കഞ്ചാവ് പൊതികള്‍ സുലഭമായി ലഭിക്കുന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.