ഇവിടെ സര്‍വം ചക്കമയം

ചെറുവത്തൂര്‍: ചക്കപ്പായസം, ചക്കവരട്ടി, ചക്കജാം, ചക്കപ്പൂല്‍ ഉപ്പേരി, ചക്ക അച്ചാര്‍, ചക്കയപ്പം, ചക്ക കട്ലറ്റ്, ചക്കപ്പഴംപൊരി, ചക്കക്കുരു കട്ലറ്റ്, ചക്കപ്പുഴുക്ക്, ചക്കപപ്പടം, ചക്കച്ചവണി അച്ചാര്‍, ചക്കചിപ്സ്, ചക്കദോശ, ചക്കക്കുരു അട, ചക്കവട, ചക്കമൊളീഷ്യം, ചക്ക കിണ്ണത്തപ്പം, അമ്മായിച്ചോള പൊരിച്ചത് തുടങ്ങി നൂറോളം ചക്കവിഭവങ്ങള്‍. വിഭവ വൈവിധ്യത്താല്‍ സമ്പന്നമായിരുന്നു ആലന്തട്ട എ.യു.പി സ്കൂളില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം. ചക്ക മഹോത്സവം കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. ഗംഗാധരന്‍ വാര്യര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ ബി. സുഷ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു മൂത്തല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. അരുണ്‍ കുമാര്‍, കെ. ജയന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ജാനകി, ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.എം. സദാനന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പി.ടി.എ പ്രസിഡന്‍റ് കെ.വി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. വനജാക്ഷി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.