ഉദുമ ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം നിലവില്‍വന്നു

കാസര്‍കോട്: ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ അറിയിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍െറ അധ്യക്ഷതയില്‍ നടന്ന സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ വെക്കരുത്. പരമാവധി 60,000 രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിനായി ഉപയോഗിക്കാവുന്ന തുക. സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഒരുക്കുന്നത് കൂടാതെ ബൂത്ത് ഏജന്‍റുമാര്‍ക്കുള്ള സുരക്ഷയും ഏര്‍പ്പെടുത്തും.യോഗത്തില്‍ സ്ഥാനാര്‍ഥികളായ എന്‍. ബാബുരാജ്, എ. മൊയ്തീന്‍കുഞ്ഞി, ഷാനവാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി പി.കെ. ഫൈസല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. ദേവയാനി, ഡിവൈ.എസ്.പി പി. തമ്പാന്‍, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ജോര്‍ജ്കുട്ടി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.