മണത്തണ പുതിയ കുളം അപകടാവസ്ഥയില്‍

പേരാവൂര്‍: ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച മണത്തണ പുതിയ കുളം അപകടാവസ്ഥയില്‍. നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നു. പേരാവൂര്‍-കേളകം റോഡില്‍ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമാണ് മണത്തണ പുതിയ കുളം. സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നബാര്‍ഡിന്‍െറ കീഴിലുള്ള റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഫണ്ടില്‍ നിന്നും 94.08 ലക്ഷം രൂപ ചെലവിട്ടാണ് 12 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കുളത്തിലെ ചളിനീക്കി അടിഭാഗം മുതല്‍ മുകളിലോട്ട് കരിങ്കല്‍ ഉപയോഗിച്ച് കെട്ടുകയും മറ്റും ചെയ്തിരുന്നു. കുളപ്പടവുകള്‍ ചെങ്കല്ലുകൊണ്ട് കെട്ടിയും, കൂടാതെ കുളത്തിനു പുറമെ അരികുഭാഗത്തെ നിലം ചെങ്കല്ല് പാകി കോണ്‍ക്രീറ്റ് ചെയ്തുമാണ് നവീകരണ പ്രവൃത്തി നടത്തിയത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തീകരിച്ച് രണ്ട് മാസത്തോളം പിന്നിടുമ്പോഴേക്കും ചെങ്കല്ലുകൊണ്ട് കെട്ടിയ സംരക്ഷണ ഭിത്തികളില്‍ പലയിടങ്ങളിലും വിള്ളല്‍ വീണിരുന്നു. ഇപ്പോള്‍ വിള്ളല്‍ വീണ ചെങ്കല്‍ കെട്ടുകള്‍ രണ്ട് പാളികളായി പിളര്‍ന്നു. കുളത്തിനടിയില്‍ നിന്നുള്ള കരിങ്കല്‍ കെട്ടും പലയിടങ്ങളിലായി വിണ്ടുകീറുകയും കല്ലുകള്‍ ഇളകിവീഴുകയും ചെയ്തിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ഇത്തരത്തില്‍ അപകടാവസ്ഥയിലായ കുളത്തിന്‍െറ നിര്‍മാണത്തില്‍ അധികാരികള്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മഴക്കാലമായതോടെ കുളത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് എത്തുന്നത്. ജില്ലാതലത്തില്‍ പോലും നീന്തല്‍ മത്സരങ്ങള്‍ നടത്താറുള്ള കുളമാണിത്. കുളിക്കാനത്തെുന്ന വിദ്യാര്‍ഥികളില്‍ പലരും വിണ്ടുകീറിയ കെട്ടിന് മുകളില്‍ നിന്നാണ് ചാടുന്നത്. അതുകൊണ്ടുതന്നെ അപകടസാധ്യതയും ഏറെയാണ്.മണത്തണ പുതിയ കുളം കൊട്ടിയൂര്‍ ദേവസ്വത്തിന്‍െറ അധീനതയിലുള്ള സ്ഥലത്താണെന്നും നവീകരണ പ്രവൃത്തികള്‍ നടത്തുമ്പോള്‍ കുളത്തിന്‍െറ യഥാര്‍ഥ ഉടമസ്ഥരായ കൊട്ടിയൂര്‍ ദേവസ്വത്തിന്‍െറ അനുമതി വാങ്ങിയില്ളെന്നും അനധികൃതമായാണ് പ്രവൃത്തികള്‍ നടത്തിയതെന്നും ആരോപണമുയരുന്നുണ്ട്. കുളം ഉള്‍പ്പെടുന്ന മേഖലയിലെ ദേവസ്വത്തിന്‍െറ സ്ഥലം അളക്കണമെന്ന ആവശ്യവുമായി ദേവസ്വം അധികൃതരെ ബന്ധപ്പെട്ടതായാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.