ബദിയടുക്ക: ഞായറാഴ്ച അര്‍ധരാത്രിയോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ നെക്രാജെയിലും പരിസര പ്രദേശത്തും വീടുകള്‍ക്ക് കേടുപാടും വന്‍ കൃഷിനാശവും നേരിട്ടു. ഹസൈനാര്‍, കൃഷ്ണ, എം.ബി. അബ്ദുല്ല, വസന്തി, കലന്തര്‍, അബ്ദുല്‍അസീസ്, കെ.എസ്. ഇബ്രാഹിം, കെ.എസ്. മുഹമ്മദ് എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രദേശത്തെ സുബൈര്‍, മുന്‍ പഞ്ചായത്ത് അംഗം ബഡുവന്‍കുഞ്ഞി, റഫീഖ്, അബ്ദുല്‍ഖാദര്‍, അബ്ബാസ് തുടങ്ങി 30ഓളം പേരുടെ കൃഷി നശിക്കുകയും ചെയ്തു. കവുങ്ങ്, തെങ്ങ്, വാഴ, പ്ളാവ്, മറ്റു മരങ്ങള്‍ എന്നിവയാണ് നശിച്ചതിലേറെയും. 15ഓളം വൈദ്യുതി തൂണുകള്‍ മറിഞ്ഞു. വൈദ്യുതി ലൈനും ടെലിവിഷന്‍ കേബിളും താറുമാറായി. നെക്രാജെ ജുമാമസ്ജിദിന്‍െറ ജനല്‍ഗ്ളാസ് തകര്‍ന്നു. പള്ളിക്ക് സമീപമുള്ള ട്രാന്‍സ്ഫോര്‍മറിന് ഭാഗികമായി കേടുപാട് സംഭവിച്ചു. വിവരമറിഞ്ഞ് തിങ്കളാഴ്ച രാവിലെ താലൂക്ക്, കൃഷിഭവന്‍, വില്ളേജ്, കെ.എസ്.ഇ.ബി അധികൃതര്‍ സംഭവസ്ഥലത്തത്തെി റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംഭവസ്ഥലത്തത്തെി. നാശനഷ്ടം സംഭവിച്ചതിന് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.