അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി നാലുകുന്ന് കോളനിവാസികള്‍

ചെറുവത്തൂര്‍: കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ നാലുകുന്ന് കോളനിവാസികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയുമത്തെിയില്ല. 15 വീടുകളിലായി 25 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പകുതിവീടുകളില്‍ മാത്രമേ വൈദ്യുതി എത്തിയുള്ളൂ. കെട്ടുറപ്പില്ലാത്ത വീടുകളിലാണ് ഭൂരിഭാഗം കുടുംബങ്ങളും താമസിക്കുന്നത്. പഞ്ചായത്ത് ഓഫിസടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെടാന്‍ ഇവിടത്തുകാര്‍ക്ക് ചീമേനിയെ ആശ്രയിക്കണം. എന്നാല്‍, കോളനിയില്‍നിന്ന് ഇവിടേക്കത്തൊന്‍ മതിയായ റോഡ് സൗകര്യങ്ങളില്ല. സമീപത്തെ തോടിന്‍െറ സാമീപ്യമുള്ളതിനാല്‍ കുടിവെള്ളത്തിന് ക്ഷാമമില്ല. ബോധവത്കരണക്കുറവുമൂലം ശുചിത്വത്തിന്‍െറ അപര്യാപ്തത ഇവിടെയുണ്ട്. സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടത്തുകാര്‍ക്ക് അറിവ് ലഭിക്കുന്നില്ല. വിവിധ ക്ഷേമ പെന്‍ഷനുകള്‍തന്നെ ലഭിക്കാത്തവര്‍ നിരവധിയാണ്. ആകെ നാലു കുട്ടികള്‍ മാത്രമാണ് കോളനിയില്‍നിന്ന് ഇപ്പോള്‍ വിദ്യാഭ്യാസം തേടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.