കാസര്‍കോട്: ആക്രമണത്തിനിരയായതായി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. നഗരത്തിലെ സ്റ്റേഷനറി കടയില്‍ ജീവനക്കാരനായ ചെട്ടം കുഴി ഹിദായത്ത് നഗറിലെ ബി.എ. അസ്ഹറുദ്ദീനെയാണ് (24) റിമാന്‍ഡ് ചെയ്തത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുഹൃത്തിന്‍െറ സഹായത്തോടെ ശരീരത്തില്‍ മുറിവുണ്ടാക്കിയ യുവാവ് വാനിലത്തെിയ സംഘം തന്നെ വെട്ടിപ്പരിക്കേല്‍പിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. നഗരത്തിലെ സി.സി.ടി.വി കാമറകളും യുവാവിന്‍െറ മൊബൈല്‍ ഫോണ്‍ സംഭാഷണരേഖകളും പരിശോധിച്ച പൊലീസ് സംശയത്തിന്‍െറ അടിസ്ഥാനത്തില്‍വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പരാതി കെട്ടുകഥയാണെന്ന് വെളിപ്പെടുത്തിയത്. പൊലീസ് കാവലില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസ്ഹറുദ്ദീനെ വെള്ളിയാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.