ഉപ്പളയില്‍ കടല്‍ക്ഷോഭം തുടരുന്നു: പത്ത് വീടുകള്‍ ഭീഷണിയില്‍; പെരിങ്കടിയില്‍ റോഡ് തകര്‍ന്നു

മഞ്ചേശ്വരം: ഒരാഴ്ചയായി തുടരുന്ന കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഉപ്പളയിലും സമീപ പ്രദേശങ്ങളിലും പത്തോളം വീടുകള്‍ അപകട ഭീഷണിയില്‍. ഉപ്പള മണിമുണ്ട, ശാരദ നഗര്‍, മൂസോടി എന്നിവിടങ്ങളിലാണ് വീടുകള്‍ ഭീഷണിയിലായത്. ശകുന്തള, സുനന്ദ, യശോദ, ശിവരാമന്‍, ഭാസ്കരന്‍, രവി, ജയരാമ, പത്മനാഭന്‍, കൃഷ്ണന്‍, അശോകന്‍, അലീമ, ഹവ്വാബി, മുഹമ്മദ് റഫീഖ്, ദാമോദരന്‍ എന്നിവരുടെ വീടുകളാണിവ. കനത്ത മഴയെ തുടര്‍ന്ന് മൂസോടി പെരിങ്കടിയില്‍ ഫിഷറീസ് റോഡ് തകര്‍ന്നു. കഴിഞ്ഞവര്‍ഷവും മഴയില്‍ ഈ റോഡ് തകര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.